കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരില്‍ ഭീകരാക്രമണം, രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം നാല് പേർ കൊല്ലപ്പെട്ടു

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥരും രണ്ട് പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ സോപോരിലാണ് ഭീകരാക്രമണം ഉണ്ടായത്. ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ പരിക്ക് പറ്റിയതായി അധികൃതര്‍ അറിയിച്ചു.

ഹൈക്കമാന്റിന് ആദ്യ ഷോക്ക് ട്രീറ്റ്മെന്റ് ഏറ്റു; എ,ഐ ഗ്രൂപ്പുകൾ പിളരുന്നു..'പുതിയ'ഗ്രൂപ്പിലേക്ക് ഒഴുകി നേതാക്കൾഹൈക്കമാന്റിന് ആദ്യ ഷോക്ക് ട്രീറ്റ്മെന്റ് ഏറ്റു; എ,ഐ ഗ്രൂപ്പുകൾ പിളരുന്നു..'പുതിയ'ഗ്രൂപ്പിലേക്ക് ഒഴുകി നേതാക്കൾ

ബാരാമുള്ള ജില്ലയിലെ സോപൂര്‍ നഗരത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേര്‍ക്ക് ഭീകരവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ആയിരുന്നു ആക്രമണം. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സിലെ ഉദ്യോഗസ്ഥരുടേയും പോലീസുകാരുടേയും സംഘത്തിന് നേര്‍ക്ക് ആണ് തീവ്രവാദികള്‍ വെടിവെപ്പ് നടത്തിയത്.

jk

കടൽക്ഷോഭത്തിൽ തകർന്ന തിരുവനന്തപുരം ശംഖുമുഖം ബീച്ച്- ചിത്രങ്ങൾ

തീവ്രവാദ ആക്രമണത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥനെ ഇന്ത്യന്‍ ആര്‍മിയുടെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുളള തിരച്ചില്‍ നടക്കുകയാണ്. നാഷണല്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡണ്ടും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുളള ഭീകരാക്രമണത്തെ അപലപിച്ച് രംഗത്ത് എത്തി. സോപാറില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. ഇത്തരം ആക്രമണങ്ങളെ അപലപിക്കേണ്ടതാണ്. മരിച്ചതും പരിക്കേറ്റവരുമായ ആളുകളുടെ കുടുംബങ്ങള്‍ക്കൊപ്പം തന്റെ പ്രാര്‍ത്ഥയുണ്ട് എന്നാണ് ഒമര്‍ അബ്ദുളള ട്വിറ്ററില്‍ കുറിച്ചത്.

മനം കവരും അഴകിൽ ഇല്യാന- ചിത്രങ്ങൾ

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

English summary
4 killed in terrorist attack in Sopore in Jammu and Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X