സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ കൂട്ട ആത്മഹത്യ, ജീവനൊടുക്കിയത് നാലു പേര്‍

  • Written By:
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടിലെ വെല്ലൂരില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ കൂട്ട ആത്മഹത്യ. ചെന്നൈയില്‍ നിന്നും 88 കിലോമീറ്റര്‍ അകലെയുള്ള പാണപ്പാക്കം ഗ്രാമത്തിലാണ് സംഭവം. നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

1

ദീപ, ശങ്കരി, മോനിഷ, രേവതി എന്നീ പെണ്‍കുട്ടികളാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പഠനത്തെക്കുറിച്ചും മറ്റും സംസാരിക്കാന്‍ രക്ഷിതാക്കളെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്ന് അധ്യാപിക ആവശ്യപ്പെട്ടതില്‍ മനം നൊന്താണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. അരക്കോണം പാണപ്പാക്കം സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനികളാണ് നാലും പേരും.

2

വെള്ളിയാഴ്ച നാലു പെണ്‍കുട്ടികളും സ്‌കൂളില്‍ വന്നിരുന്നില്ല. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. 65 അടിയോളം താഴ്ച്ചയുള്ള കിണറിലാണ് പെണ്‍കുട്ടികളുടെ മൃതദേഹം കാണപ്പെട്ടത്. അഗ്നിശമാ സേനയാണ് മൂന്നു പെണ്‍കുട്ടികളുടെയും മൃതദേഹം കണ്ടെടുത്തത്. നാലാമത്തെ പെണ്‍കുട്ടിയെ കണ്ടെത്താന്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടേണ്ടിവന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Four students of a government school in Tamil Nadu's Vellore were found dead in a well near their village Panapakkam.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്