Get Updates
Get notified of breaking news, exclusive insights, and must-see stories!

സുന്നിവിമതല്‍ 40ഇന്ത്യക്കാരെ തട്ടിക്കൊണ്ട്പോയി

ദില്ലി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി ഇറാഖില്‍ നിന്ന് 40 ഇന്ത്യക്കാരെ സുന്നി തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി. നിര്‍മ്മാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികളെയാണ് തീവ്രവാദിള്‍ തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ടുള്ളത്. മൊസൂളിലാണ് സംഭവം നടക്കുന്നത്.

ആയുധധാരികളായ സംഘം ബലം പ്രയോഗിച്ചാണ് ഇന്ത്യക്കാരുള്‍പ്പടെയുള്ളവരെ തട്ടിക്കൊണ്ട് പോയത്. ഇവരെക്കുറിച്ച് ഇതുവരെയും വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

IraQ

സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടാന്‍ മുന്‍ ഇറാഖ് അംബാസിഡര്‍ സുരേഷ് റെഡ്ഡിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികളെ രാജ്യത്ത് തിരിച്ചെത്തിയ്ക്കുന്നതിനുള്ള സാധ്യതകള്‍ ആരായാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ഇറാഖിലെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ തൊഴിലാലികളെപ്പറ്റി വിവരം ശേഖരിയ്ക്കാനും പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തിക്രീത്തില്‍ കഴിയുന്ന 46 നഴ്‌സുമാരും സുരക്ഷിതരാണ്.ഇരില്‍ 44 പേര്‍ മലയാളികളാണ്. തിക്രീത്ത് ഇപ്പോള്‍ സുന്നി തീവ്രവാദികളുടെ നിയന്ത്രണത്തിലാണ്. ഇന്ത്യക്കാരോട് ഇറാഖിലേയ്ക്കുള്ള യാത്ര ഒഴിവാക്കാനും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+