കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പുക'വലിക്കുന്നവരേയും കൊല്ലും വലിക്കാത്തവരെയും കൊല്ലും; ലോക ആരോഗ്യ സംഘടന റിപ്പോര്‍ട്ട്

  • By Neethu
Google Oneindia Malayalam News

ദില്ലി:'പുകവലി ആരോഗ്യത്തിന് ഹാനികരം' ഇതു കേള്‍ക്കാത്തവര്‍ ആരും ഉണ്ടാക്കില്ല. എന്നാല്‍ ഇത് പുകവലിക്കുന്നവരെ ഉദേശിച്ചാണ് പറയുന്നത് എന്ന് വിചാരിക്കുന്നെണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. പുകവലിക്കുന്നവരെയും വലിക്കാത്തവരെയും ഒരുപോലെ ബാധിക്കുന്ന പ്രശ്‌നമാണിത്.

പുകവലിയുടെ എല്ലാ ദൂഷ്യവശങ്ങളും അറിയുന്നവരാണ് നമ്മള്‍. മാരകമായ അസുഖങ്ങള്‍ സമ്മാനിക്കുന്ന ഈ ശീലം മരണത്തില്‍ മാത്രമേ കലാശിക്കൂ എന്ന സത്യവും അറിയാം. എന്നാല്‍ അറിയാത്ത ചില കാര്യങ്ങളുണ്ട് പുകവലിക്കു പിറകില്‍. പുകവലിക്കുന്നവരേക്കാള്‍ കൂടുതല്‍ വലിക്കാത്തവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ? വിശ്വസിച്ചേ പറ്റൂ എന്നാണ് ലോക ആരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

smoking

ലോക ആരോഗ്യ സംഘടനയുടെ കണ്ണക്കനുസരിച്ച് 40% ആളുകള്‍ പുകവലിക്കുന്നുണ്ടെങ്കില്‍ 60% ശതമാനം പുകവലിക്കാത്ത ആളുകളാണ് ഇതിന്റെ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നത്. പുകവലിക്കുന്നയാള്‍ വായിലൂടെയോ മൂക്കിലൂടെയോ പുറത്തു വിടുന്ന പുക ശ്വസിക്കേണ്ടി വരുന്നവരാണ് ഈ 60 ശതമാനവും. തന്റേതല്ലാത്ത കാരണങ്ങളാല്‍ (പാസീവ് സ്‌മോക്കിംഗ്)നിങ്ങളും ഒരു പുകവലിക്കാരായി മാറുന്നു എന്ന സത്യമാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ 41% പുരുഷന്‍മ്മാരും 39% സ്ത്രീകളും പരോക്ഷമായ പുകവലിക്ക് ഇരയാക്കുന്നവരാണ്. 35% കൗമാരക്കാരുടെയും ഉള്ളില്‍ ഈ വിഷാംശം എത്തുന്നത് വീട്ടില്‍ നിന്നാണ്. ഇന്ത്യല്‍ 33% പുരുഷന്‍മ്മാരാണ് പുകവലിക്കുന്നവരെങ്കില്‍ 1.3 മില്യണ്‍ ആളുകളാണ് ഒരു വര്‍ഷത്തില്‍ പുകവലിക്കാതെ തന്നെ പുകയില വരുത്തി വെക്കുന്ന രോഗങ്ങള്‍ കൊണ്ട് മരണമടയുന്നത്. നാലു പേരുള്ള ഒരു വീട്ടില്‍ ഒരാള്‍ പുകവലിക്കാരന്‍ ആയാല്‍ മതി ആ കുടുംബത്തിലെ ബാക്കി മൂന്നും പേരും രോഗികളാക്കാന്‍.

പ്രത്യക്ഷമായ പുകവലിക്ക് ഇരയാക്കുന്ന ഗര്‍ഭിണിക്കള്‍ക്കും 5 വയസ്സിനു താഴെയുള്ള കുട്ടുകള്‍ക്കുമാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടുവരുന്നത്. ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ജന്മനാ തന്നെ ശ്വാസകോശ സംബന്ധമായ രോഗങ്ങളും ശ്വാസകോശ കാന്‍സറിനും കാരണമാക്കുന്നുണ്ട്. 6മില്യണ്‍ ആളുകളെയാണ് ഒരു വര്‍ഷം പുകയില ഉത്പനങ്ങള്‍ കൊല്ലുന്നത്. ശരിയായ ബോധവല്‍ക്കരണത്തിലൂടെ മാത്രമേ ഒരു സമൂഹത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്.

English summary
40% Indians exposed to second hand smoke: WHO Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X