കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് റോഡപകടങ്ങളില്‍ ദിവസവും 400 പേര്‍ മരിക്കുന്നു

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് റോഡപകടങ്ങളില്‍ ദിവസവും 400 പേര്‍ മരിക്കുന്നതായി ഗതാഗത മന്ത്രി നിതിന്‍ ഗഡകരി. 2015 ലെ റിപ്പോര്‍ട്ട് പ്രകാരം മണിക്കൂറില്‍ 57 റോഡപകടങ്ങളിലായി കുറഞ്ഞത് 17 പേരാണ് മരിക്കുന്നത്. ഇതില്‍ 54 ശതമാനത്തോളം 15 നും 34 നുമിടയില്‍ പ്രായമുളളവരാണ്. 2015 ല്‍ മാത്രം 5.01 ലക്ഷം റോഡപകടങ്ങളിലായി 1,46 ലക്ഷം പേര്‍ മരിച്ചു. 2014 ലെ കണക്കു നോക്കുമ്പോള്‍ അപകട നിരക്ക് കഴിഞ്ഞ വര്‍ഷത്തേതില്‍ നിന്ന്
4.6 ശതമാനം വര്‍ദ്ധിച്ചതായും ഇത് ആശങ്കയുണ്ടാക്കുന്നതായും മന്ത്രി പറഞ്ഞു.

അപകടങ്ങള്‍ വര്‍ദ്ധിക്കാനുളള ഒരു കാരണം കാര്യക്ഷമമല്ലാത്തതും തെറ്റായ രീതിയിലുളള റോഡു നിര്‍മ്മാണവുമാണെന്നു മന്ത്രി കുറ്റപ്പെടുത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അനാവശ്യമായി ഒട്ടേറെ മേല്‍പ്പാലങ്ങളാണ് കെട്ടിപ്പൊക്കിയത്. പല റോഡുകള്‍ക്കും മേല്‍പ്പാലങ്ങളും അണ്ടര്‍ പ്പാസുകളും ആവശ്യമില്ലാത്തതാണ്. ദില്ലിയിലെ മിക്ക പ്രധാന പാതകളിലും ഇത്തരം അനാവശ്യ ഫ്‌ളൈ ഓവറുകള്‍ നിര്‍മ്മിച്ചിട്ടുണ്ട് .

nithingadkari-10

റോഡു സുരക്ഷയ്ക്കായി സര്‍ക്കാര്‍ പ്രധാന്‍മന്ത്രിയുടെ സാധക് സുരക്ഷാ യോജന പദ്ധതിയില്‍ നിന്ന് 5000 കോടി രൂപ നീക്കിവച്ചതായും ഗഡ്ക്കരി പറഞ്ഞു. അപകടങ്ങളില്‍ മിക്കതും ഡ്രൈവര്‍മാരുടെ അശ്രദ്ധകാരണമമാണ് സംഭവിക്കുന്നത്.
മിക്ക റോഡുകളിലും സിസിടിവി ക്യാമറകള്‍ ഇനിയും സ്ഥാപിച്ചിട്ടില്ല. രാജ്യത്തെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അടുത്ത പാര്‍ലമെന്‍ന്റ് യോഗത്തില്‍ പുതിയ മോട്ടോര്‍ വാഹന നിയമം പാസാക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ 30 ശതമാനത്തോളം പേര്‍ക്ക് വ്യാജ ലൈസന്‍സ് ആണുളളതെന്നും മന്ത്രി കുറ്റപ്പെടുത്തി.

English summary
Road Transport and Highways Minister Nitin Gadkari on Thursday said that an average of 400 persons die every day in road accidents in the country with ‘faulty engineering’ being a major cause.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X