പിലിഭിത്ത് വ്യാജ ഏറ്റുമുട്ടല്‍; 47 പോലീസുക്കാര്‍ക്ക് ജീവപര്യന്തം,പിലിഭിത്തില്‍ നടന്നത് ഇതായിരുന്നു..
ലെഖ്‌നൗ: ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ പോലീസുക്കാര്‍ നടത്തിയ വ്യാജ ഏറ്റുമുട്ടലില്‍ 10 സിഖുക്കാര്‍ ദാരുണമായി കൊല്ലപ്പെട്ട കേസില്‍ 47 പോലീസുക്കാര്‍ക്ക് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
1991 ജൂലൈ മാസത്ത ലാണ് പിലിഭിത്തില്‍ തീര്‍ത്ഥാടകരായ 10 സിഖുക്കാരെ തീവ്രവാദികള്‍ എന്നാരോപിച്ച് പോലീസുക്കാര്‍ വെടിവെച്ച് കൊന്നത്. ദാരുണമായ കൊലപാതകം പോലീസ് നടത്തിയത് എന്തിനായിരുന്നു? പിലിഭിത്തില്‍ നടന്നത് ഇതായിരുന്നു....

25 വര്‍ഷം മുന്‍പ്
1991 ല്‍ ഉത്തര്‍പ്രദേശിലെ പിലിഭിത്തില്‍ നടന്ന സംഭവമായിരുന്നു പോലീസുക്കാരുടെ വ്യാജ ഏറ്റുമുട്ടല്‍. നാടിനെ നടുക്കിയ സംഭവത്തില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരക്കൊടുവില്‍ കോടതി വിധി പ്രസ്താവിച്ചു.

സംഭവം
1991 ജൂലൈ 12 ന് യുപിയിലെ പിലിഭിത്തില്‍ വെച്ച് സിഖ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ്സ് തടഞ്ഞു നിര്‍ത്തി 10 സിഖുക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

സ്ത്രീകളും കുട്ടികളും
വാഹനത്തിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും ഗുരുദ്വാരയിലേക്ക് എത്തിച്ചു. എന്തിനാണ് ഇവരെ പിടികൂടിയതെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

അരുംകൊല
മൂന്ന് ഗ്രൂപ്പുകളായി സിഖുക്കാരെ മൂന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും രാത്രി തന്നെ വെടിവെച്ച് കൊല്ലുകയും ചെയ്തു.
മൃതശരീരങ്ങള്‍
കൊല്ലപ്പെട്ട സിഖുക്കാരുടെ മൃതശരീരങ്ങള്‍ പോലും ബന്ധുക്കള്‍ക്ക് കിട്ടിയില്ല. അന്ന് രാത്രി തന്നെ സംസ്‌കാരം നടത്തി.

ഖാലിസ്താനി തീവ്രവാദികള്‍
പിടികൂടിയ സിഖുക്കാര്‍ ഖാലിസ്താനി തീവ്രവാദികളാണെന്ന് ആരോപിച്ചായിരുന്നു പോലീസുക്കാര്‍ കൊലപാതകം നടത്തിയത്. ഇവര്‍ക്കു നേരെ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും ആയുധങ്ങള്‍ പിടിച്ചെടുത്തെന്നും പോലീസ് പ്രചരിപ്പിച്ചു.
കൊലപാതകത്തിന് പുറകില്‍
ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങളില്‍ സിഖ് തീവ്രവാദം തലപ്പൊക്കിയ സമയമായിരുന്നു അത്. തീവ്രവാദികളെ പിടികൂടിയാല്‍ ലഭിക്കുന്ന പേരും പ്രശസ്തിയും സ്ഥാനവും മോഹിച്ചാണ് പോലീസുക്കാര്‍ ഈ ക്രൂരത ചെയ്യാന്‍ ഒരുങ്ങിയത്.

കൊലപാതകം പുറത്ത് വന്നത്
സംഭവത്തില്‍ സംശയം പ്രകടിപ്പിച്ച് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി അഭിഭാഷകന്‍ ആര്‍എസ് സോധി നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

മൊത്തം 57 പോലീസുക്കാര്‍
സംഭവത്തില്‍ പ്രതികളായി 57 പോലീസുക്കാര്‍ ഉണ്ടായിരുന്നു. 10 പേര്‍ വിചാരണക്കിടയില്‍ മരിച്ചു.

ഇന്നും പോലീസ് സര്‍വ്വീസില്‍
47 പോലീസുക്കാര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 38 ഇപ്പോള്‍ ജൂഡീഷ്യല്‍ കസ്റ്റടിയിലാണ്. 13 പേര്‍ ഇന്നും പോലിസിന്റെ വിവിധ വകുപ്പുകളിലായി പ്രവര്‍ത്തിക്കുന്നു.

വിധി
സ്‌പെഷ്യല്‍ ജഡ്ജി ലല്ലും സിങാണ് വിധി പുറപ്പെടുവിച്ചത്. 47 പോലീസുക്കാര്‍ക്ക് ജീവപരന്ത്യം തടവും കൊലപ്പെട്ട സിഖുക്കാരുടെ കുടുബത്തിന് 14 ലക്ഷം രൂപയും പ്രതികളില്‍ നിന്നും ഈടാക്കി നല്‍കണം.

ബന്ധുക്കളുടെ പ്രതികരണം
വിധിയില്‍ തങ്ങള്‍ സംതൃപ്താരാണെങ്കിലും മരണ ശിക്ഷയാണ് പ്രതീച്ചതെന്ന് ഇവര്‍ പറഞ്ഞു. കോടതി വിധി കേള്‍ക്കുന്നതിന് എല്ലാ സിഖ് കുടുംബാംഗങ്ങളും എത്തിയിരുന്നു.












Click it and Unblock the Notifications