ഓൺലൈൻ ഉപഭോക്താക്കളായ ഇന്ത്യക്കാർ പേടിക്കണം; തട്ടിപ്പിനിരയാകാൻ സാധ്യത ഇന്ത്യക്കാർ, 48 ശതമാനവും ഇരകൾ

  • Posted By:
Subscribe to Oneindia Malayalam

മുംബൈ: ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് പല വാർത്തകളും വരാറുണ്ട്. തട്ടിപ്പിനിരയാകുന്നത് കൂടുതലും ഇന്ത്യക്കാരണ്. എന്നാൽ അടുത്തിടെ നടത്തിയ പഠനത്തിലും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാവുന്നവരില്‍ ഏറ്റവും കൂടുതല്‍ സാദ്ധ്യത ഇന്ത്യയില്‍ നിന്നുള്ളവര്‍ക്കെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ എക്സ്പേറിയന്‍ ആണ് പഠനം നടത്തിയത്. ഏഷ്യന്‍ രാജ്യങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ചായിരുന്നു പഠനം. ഏഷ്യ പസഫിക് മേഖലയിലെ പത്തു രാജ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടന്നത്.

ഇന്ത്യയില്‍ 48 ശതമാനം ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് വിധേയരാവുന്നുണ്ട് എന്ന് ഈ പഠനം പറയുന്നു. ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഇരുതല മൂര്‍ച്ചയുള്ള വാളെന്നാണ് പഠനം പറയുന്നത്. ഗുണങ്ങൾ നിരവധിയുണ്ടെങ്കിലും വിവരങ്ങൾ ചോർന്നാൽ തട്ടിപ്പുകൾക്കായി കൂടുതൽ ഉപയോഗിക്കാം എന്നതാണ് ശ്രദ്ധേയമായ കാര്യം. ആളുകളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകളാണ് കൂടുതല്‍. തെറ്റായ തൊഴില്‍വിവരങ്ങളും വരുമാന വിവരങ്ങളും നല്‍കുന്ന തട്ടിപ്പുകള്‍ ആണ് ഏറ്റവും കൂടുതലായി കാണുന്നത്. ഇതുതന്നെ ഏകദേശം 40% വരുമെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Online

ഇന്‍ഷുറന്‍സ്, റീട്ടയില്‍, ടെലികമ്മ്യൂണിക്കേഷന്‍സ് മുതലായ സാമ്പത്തികമേഖലാ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ തട്ടിപ്പുകള്‍ അരങ്ങേറുന്നതെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ഫിലപ്പിൻസിൽ സർക്കാർ ബയോമെട്രിക്ക് സംയോജിപ്പിച്ചുള്ള തിരിച്ചറിയൽ രേഖകൾ ജനങ്ങൾക്ക് പ്രാപ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. എപിഐ ഘടിപ്പിച്ചുള്ള ഡിജിറ്റൽ തിരിച്ചറിയൽ കാർഡിന്റെ പരീക്ഷണത്തിലാണ് സിംഗപൂർ സർക്കാർ. ഭീകരരുടെ ഭീഷണി മൂലം ആസ്ത്രേലിയയിൽ ദേശീയ ഐഡിക്കാർ പുതുക്കാനുള്ള ചർച്ചകൾ നടക്കുകയാണ് എന്നാൽ ഏഷ്യയിൽ ഏറ്റവും ശക്തമായ സർക്കാർ സംരംഭം ഇന്ത്യയിലെ ആധാർ ആണ്, എന്നിരുന്നാലും സ്വകാര്യത നിയന്ത്രണത്തിനായുള്ള കോടതി യുദ്ധം ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

English summary
A report on digital fraud in Asia has said that Indians are the most susceptible to online scams with 48 per cent of consumers directly or indirectly having experienced retail fraud.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്