കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ 48 പേര്‍ക്ക് കൂടി കൊറോണ; 42 പേരും നിസാമുദീന്‍ ബന്ധമുള്ളവര്‍

Google Oneindia Malayalam News

ചെന്നൈ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തമിഴ്‌നാട്ടില്‍ ഇന്ന് പുതുതായി 48 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം 738 ആയി. ആരോഗ്യ സെക്രട്ടറി ബീല രാജേഷാണ് ഇക്കാര്യം അറിയിച്ചത്. രോഗ ബാധിതരില്‍ 42 പേരും നിസാമുദീന്‍ ബന്ധമുള്ളവരാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ദില്ലിയിലെ നിസാമുദീനിലെ മര്‍ക്കസ് കേന്ദ്രം കൊറോണ വൈറസ് രോഗത്തിന്റെ ഹോട്ട്‌സ്‌പോര്‍ട്ടായി മാറികൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ഞായറാഴ്ച്ച രോഗം സ്ഥീരീകരിച്ച് 86 പേരില്‍ 85 പേരും നിസാമിദീനില്‍ നിന്നും തിരിച്ചെത്തിയവരായിരുന്നു. ഇത് കൂടാതെ തമിഴാനാട്ടില്‍ വീടുകള്‍ കേന്ദ്രീകരിച്ച് നിരവധി പേര്‍ പ്രാര്‍ത്ഥന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു. നിസാമൂദിനില്‍ നിന്നും എത്തിയവരുടെ പട്ടിക പോലും പൂര്‍ണ്ണമായി തയ്യാറാക്കി കഴിഞ്ഞിരുന്നില്ല. അതിനിടെയാണ് വനിത പ്രഭാഷകര്‍ വിവിധയിടങ്ങളിലെ വീടുകളില്‍ എത്തി പ്രാര്‍ത്ഥന ചടങ്ങുകള്‍ സംഘടിപ്പിച്ചതായി കണ്ടെത്തിയത്.

corona

മസ്ദൂറത്ത് ജമാഅത്തിലെ വിദേശികള്‍ ഉള്‍പ്പെടെയുള്ള വനിത പ്രഭാഷകരായിരുന്നു ദിവങ്ങളോളം ഓരോ വീട്ടിലും തങ്ങി ചടങ്ങുകള്‍ സംഘടിപ്പിച്ചത്. നിസാമൂദിനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുമായി ഇവര്‍ സമ്പര്‍ക്കം പുലര്‍ത്തിയോയെന്നാണ് അന്വേഷിക്കുന്നത്. ഇവര്‍ താമസിച്ച വീടുകള്‍ കണ്ടെത്താന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. നിലവില്‍ പഞ്ചാബ് മാത്രമാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടുന്നതായി അറിയിച്ചിട്ടുള്ളത്. ഏപ്രില്‍ 30 വരെയാണ് പഞ്ചാബ് ലോക്ക്ഡൗണ്‍ നീട്ടിയത്. രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കാനിരിക്കെയാണ് പഞ്ചാബിന്റെ തീരുമാനം.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി രാജ്യസഭയിലേയും ലോക്‌സഭയിലേയും വിവിധ കക്ഷി നേതാക്കളുംമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം തന്നെയാണ് വിവിധ സംസ്ഥാനങ്ങള്‍ മുന്നോട്ട് വെക്കുന്നത്. മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലുങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖഢ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങള്‍ നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഇന്ന് മധ്യപ്രദേശ് സര്‍ക്കാരും ഇതേ ആവശ്യം മുന്നോട്ട് വെക്കുകയായിരുന്നു. ഇത്തരത്തില്‍ 11 സംസ്ഥാനങ്ങള്‍ ഇതുവരേയും രംഗത്തെത്തി.

ഈ സാഹചര്യത്തില്‍ നാലാഴ്ച്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടാനാണ് ആലോചന. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ലോക്ക്ഡൗണ്‍ ഒന്നിച്ച് പിന്‍വലിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി സൂചന നല്‍കി. ഘട്ടം ഘട്ടമായുള്ള നിയന്ത്രണങ്ങള്‍ നീക്കാനാണ് തീരുമാനം. അടിസ്ഥാന മേഖലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് നിശ്ചലമായ സമ്പദ്‌വ്യവസ്ഥയുടെ പ്രവര്‍ത്തനം സജ്ജമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

English summary
48 More Coronavirus Test Positive In Tamil Nadu; Tally Rises to 738
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X