Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ക്യാമ്പിൽ ആത്മവിശ്വാസം.. രാജ്യത്തിന്റെ നേതാവ് മോദി തന്നെ.. രാഹുൽ വളരെ പിന്നിൽ

ദില്ലി: മോദി പ്രഭാവത്തിന്റെ ബലത്തില്‍ ബിജെപി എളുപ്പത്തില്‍ ജയിച്ച് കയറിയ തെരഞ്ഞെടുപ്പായിരുന്നു 2014ലേത്. എന്നാല്‍ 2019ല്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കാര്യങ്ങള്‍ പഴയത് പോലെ അത്ര എളുപ്പമല്ലെന്ന ബോധ്യം ബിജെപിക്കുണ്ട്. മോദി പ്രഭാവം കുറയുന്നതായി നേരത്തെ വന്ന പല സര്‍വ്വേകളും കണ്ടെത്തിയത് ബിജെപി ക്യാമ്പിന്റെ ചങ്കിടിപ്പ് കൂട്ടുകയും ചെയ്തു.

എന്നാല്‍ ബിജെപിക്ക് ആത്മവിശ്വാസമേകുന്ന സര്‍വ്വേ ഫലമാണ് ഐ- പിഎസി പുറത്ത് വിട്ടിരിക്കുന്നത്. 2014ല്‍ നരേന്ദ്ര മോദിയുടെ ബ്രാന്‍ഡ് ബില്‍ഡിംഗിന് പിന്നില്‍ പ്രവര്‍ത്തിച്ച രാഷ്ട്രായ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സംരഭമാണ് ഐ-പിഎസി.

മോദി തന്നെ നേതാവ്

മോദി തന്നെ നേതാവ്

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവായാണ് സര്‍വ്വ നരേന്ദ്ര മോദിയെ തെരഞ്ഞെടുത്തിരിക്കുന്നത്. 712 ജില്ലകളിലെ 57 ലക്ഷം ആളുകളുടെ ഇടയില്‍ 55 ദിവസമെടുത്ത് നടത്തിയ സര്‍വ്വേയിലാണ് രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ പ്രാപ്തിയുള്ള നേതാവായി മോദിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ ഇടയില്‍ മാത്രം നടത്തിയ സര്‍വ്വേ ആയത് കൊണ്ട് തന്നെ പൊതുജനാഭിപ്രായമെന്ന അവകാശവാദം ഉന്നയിക്കുന്നില്ലെന്ന് പ്രശാന്ത് കിഷോര്‍ തന്നെ വ്യക്തമാക്കുന്നു.

രാഹുൽ രണ്ടാമത്

രാഹുൽ രണ്ടാമത്

അതേസമയം സര്‍വ്വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും മോദിയെ തെരഞ്ഞെടുത്തുവെന്നത് ബിജെപിക്ക് ആത്മവിശ്വാസമേറ്റുന്നതാണ്. രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 11 ശതമാനം വോട്ടുകള്‍ മാത്രമാണ്. 923 നേതാക്കള്‍ക്കിടയില്‍ നിന്നുമാണ് നരേന്ദ്ര മോദി ഒന്നാമത് എത്തിയിരിക്കുന്നത്.

പഴയ സർവ്വേ ഫലം തന്നെ

പഴയ സർവ്വേ ഫലം തന്നെ

9.3 ശതമാനം വോട്ടുകളുമായി അരവിന്ദ് കെജ്രിവാള്‍ മൂന്നാം സ്ഥാനത്തും 7 ശതമാനം വോട്ടുകളുമായി അഖിലേഷ് യാദവ് നാലാം സ്ഥാനത്തും നില്‍ക്കുന്നു. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് വേണ്ടി 2013ല്‍ പ്രശാന്ത് കിഷോറിന്റെ സംഘടന നടത്തിയ സര്‍വ്വേയും അതേ രീതിയിലാണ് ഈ ഫലവും എന്നാണ് വിലയിരുത്തപ്പെടുന്നത്.

പഴയ തന്ത്രങ്ങൾ

പഴയ തന്ത്രങ്ങൾ

2019ലെ തെരഞ്ഞെടുപ്പിനെ നേരിടാനുളള ബിജെപിയുടെ ആയുധങ്ങളിലൊന്ന് പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ തന്നെയാണെന്ന് ബിജെപി ക്യാമ്പ് വ്യക്തമാക്കുന്നു. 2019ലും മോദിയുടെ വ്യക്തി പ്രഭാവം ഉയര്‍ത്തിക്കാട്ടി തന്നെയാവും പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തില്‍ പ്രചാരണങ്ങള്‍ നടക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിച്ഛായ മെച്ചപ്പെടുത്തൽ

പ്രതിച്ഛായ മെച്ചപ്പെടുത്തൽ

അമിത് ഷായുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പ്രശാന്ത് കിഷോര്‍ ബിജെപി ക്യാമ്പ് വിട്ടിരുന്നു. കോണ്‍ഗ്രസിന് വേണ്ടിയടക്കം പിന്നീട് പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ തന്ത്രങ്ങളൊരുക്കി. അടുത്ത തെരഞ്ഞെടുപ്പ് അടുത്തിരിക്കേയാണ് ബിജെപി ക്യാമ്പിലേക്കുളള പ്രശാന്ത് കിഷോറിന്റെ മടങ്ങി വരവ്. മോദിയുടെ വ്യക്തിപരമായ പ്രതിച്ഛായ മെച്ചപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് പ്രശാന്ത് കിഷോറിന്റെ പ്രവര്‍ത്തനമെന്നാണ് സൂചന.

ട്വീറ്റ് വായിക്കാം

പ്രശാന്ത് കിഷോറിന്റെ ട്വീറ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+