ശശികല ക്യാമ്പിലെ അഞ്ച് എംഎല്‍എമാര്‍ പുറത്ത്... ഞെട്ടിയത് പനീര്‍ശെല്‍വം; കളി ഇനി എങ്ങോട്ട്

Subscribe to Oneindia Malayalam

ചെന്നൈ: തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ ശശികല തടവില്‍ പാര്‍പിച്ചിരിക്കുകയാണ് എന്നാണ് ആക്ഷേപം. മഹാബലിപുരത്തിന് അടുത്തുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലാണ് ഇവര്‍ ഉള്ളത് എന്നാണ് പറയുന്നത്.

എംഎല്‍എമാരെ ശശികല തടവില്‍ പാര്‍പിച്ചിരിക്കുകയാണ് എന്ന ആക്ഷേപം കോടതിയിലും എത്തി. എംഎല്‍എമാരെവിടെയെന്ന് കോടതിയും ചോദിച്ചു. അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.

അതിനിടെയാണ് അഞ്ച് എംഎല്‍എമാര്‍ ശശികല ക്യാമ്പില്‍ നിന്ന് പുറത്തിറങ്ങിയത്. എന്നാല്‍ പനീര്‍ശെല്‍വം കേള്‍ക്കാന്‍ കാത്തിരുന്ന കാര്യങ്ങളൊന്നും അല്ല അവര്‍ പറഞ്ഞത്.

എംഎല്‍എമാര്‍ നിരാഹാരത്തില്‍?

30 എംഎല്‍എമാര്‍ ശശികലയോട് കലഹിച്ച് നിരാഹാരം ഇരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. കടുത്ത നിയന്ത്രണങ്ങള്‍ സഹിക്കാതെയാണത്രെ നിരാഹാരം.

മൊബൈല്‍ ജാമറും ബൗണ്‍സര്‍മാരും

എംഎല്‍എമാരെ പാര്‍പ്പിച്ച റിസോര്‍ട്ടില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സുരക്ഷയ്ക്ക് ബൗണ്‍സര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും ഒക്കെയാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും ഇല്ല.

അതാ വരുന്നു അഞ്ച് എംഎല്‍എമാര്‍

ഇതിനിടയിലാണ് അഞ്ച് എംഎല്‍എമാര്‍ പുറത്ത് വരുന്നത്. എന്നാല്‍ പനീര്‍ശെല്‍വം ആരോപിക്കുന്ന തരത്തിലുള്ള എല്ലാ ആരോപണങ്ങളേയും നിഷേധിച്ചുകൊണ്ടാണ് ഇവര്‍ രംഗത്ത് വന്നത് എന്നതും ശ്രദ്ധേയം.

മനപ്പൂര്‍വ്വം ഇറക്കി വിട്ടതോ

എംഎല്‍എമാര്‍ എവിടെ എന്ന ചോദ്യം ഹൈക്കോടതി തന്നെ ചോദിച്ച സാഹചര്യത്തില്‍ ഇവരെ മനപ്പൂര്‍വ്വം പുറത്തിറക്കിയതാണെന്നും ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ശശികലയെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് ഇതിന് പിന്നില്‍ എന്നും ആരോപണമുണ്ട്.

തടവിലേ അല്ല... എപ്പോള്‍ വേണമെങ്കിലും വരാം

തങ്ങള്‍ തടവിലല്ലെന്നാണ് പുറത്തിറങ്ങിയ എംഎല്‍എമാര്‍ പ്രതികരിച്ചിട്ടുള്ളത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാമെന്നും പുറത്തിറങ്ങിയ എംഎല്‍എമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കനത്ത സുരക്ഷ, എഐഎഡിഎംകെ വക

എംഎല്‍എമാരെ താമസിപ്പിച്ചിട്ടുള്ള റിസോര്‍ട്ട് കനത്ത നിരീക്ഷണത്തിലാണ് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ റിസോര്‍ട്ടിന് പുറത്തുണ്ട്.

മഹാബലിപുരത്ത് 98 പേര്‍ മാത്രം

മഹാബലി പുരത്തെ റിസോര്‍ട്ടില്‍ ശശികലയെ പിന്തുണക്കുന്ന എല്ലാ എംഎല്‍എമാരും ഇല്ലെന്നാണ് പുറത്തിറങ്ങിയവര്‍ പറയുന്നത്. 98 പേരാണത്രെ ഇവിടെയുള്ളത്. ബാക്കിയുള്ളവര്‍ ചെന്നൈയില്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു.

ആരും നിരാഹാരത്തിലല്ല

റിസോര്‍ട്ടില്‍ താമസിപ്പിച്ച എംഎല്‍എമാരില്‍ 30 പേര്‍ നിരാഹാരത്തിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യവും പുറത്തിറങ്ങിയ എംഎല്‍എമാര്‍ നിഷേധിച്ചിട്ടുണ്ട്.

താമസം സ്വന്തം ചെലവിലെന്ന്

എഐഎഡിഎംകെ ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷം ആണ് ശശികലയെ പിന്തുണക്കുന്ന എംഎല്‍എമാര്‍ പ്രത്യേക ബസ്സില്‍ അപ്രത്യക്ഷരായത്. എന്നാല്‍ തങ്ങളെല്ലാം സ്വന്തം ചെലവിലാണ് റിസോര്‍ട്ടില്‍ താമസിക്കുന്നത് എന്നാണ് എംഎല്‍എമാര്‍ പറയുന്നത്.

ഫോണ്‍ ഓഫ് ചെയ്തത് ഭീഷണി മൂലം

എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ മൊബൈല്‍ ഫോണ്‍ ജാമര്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. മിക്ക എംഎല്‍എമാരേയും ഫോണില്‍ ലഭിക്കുന്നും ഇല്ല. എന്നാല്‍ ഭീഷണി മൂലം ആണ് ഫോണുകള്‍ ഓഫ് ചെയ്ത് വച്ചിരിക്കുന്നത് എന്നാണ് എഐഎഡിഎംകെയുടെ വിശദീകരണം.

റിസോര്‍ട്ടില്‍ നിന്ന് പുറത്തിറങ്ങിയ എംഎല്‍എമാര്‍ പ്രതികരിക്കുന്നു.

English summary
5AIADMK MLAs say that they not not in any custody, ready to appear in front of Governor on demand.
Please Wait while comments are loading...