ജിഎസ്ടിയുടെ പേരില്‍ കൈക്കൂലി; അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ജൂലായ് ഒന്നുമുതല്‍ നിലവില്‍വന്ന ജിഎസ്ടിയുടെ പേരില്‍ ട്രക്ക് ഡ്രൈവര്‍മാരില്‍നിന്നും കൈക്കൂലി കൈപ്പറ്റിയ അഞ്ച് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ദില്ലി ട്രാഫിക് പോലീസുകാര്‍ക്കാണ് ജോലി തെറിച്ചത്. ജിഎസ്ടിയുടെ പേരില്‍ കഴിഞ്ഞ മൂന്നുദിവസമായി ഇവര്‍ തട്ടിപ്പു നല്‍ത്തുകയായിരുന്നെന്ന് ദില്ലി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍ നരേന്ദ്ര സിങ് ബുണ്ടേല പറഞ്ഞു.

ദില്ലി അതിര്‍ത്തിയില്‍ ട്രക്കുകള്‍ തടഞ്ഞശേഷം ജിഎസ്ടി അടയ്ക്കാത്ത സാധനങ്ങള്‍ക്ക് പണം നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ തട്ടിപ്പ്. ജിഎസ്ടി പരിശോധനയ്ക്ക് ഒരു ട്രാഫിക് പോലീസുകാരനും ചുമതല നല്‍കിയിട്ടില്ലെന്ന് നരേന്ദ്ര സിങ് പറഞ്ഞു. ഇത്തരത്തില്‍ ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

gst-4

ട്വിറ്റര്‍, ഫേസ്ബുക്ക്, ഇ മെയില്‍, ഹെല്‍പ് ലൈന്‍ നമ്പര്‍ എന്നിങ്ങനെ ഏതുവഴിയും അധികൃതരോട് പരാതിപ്പെടാം. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ട്രാഫിക് കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന നടത്തണമെന്ന് നിര്‍ദ്ദേശിച്ചിട്ടുുണ്ട്. ഒരു എഎസ്‌ഐ, ഹെഡ് കോണ്‍സ്റ്റബിള്‍, മൂന്ന് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കെതിരെയാണ് ഇപ്പോള്‍ നടപടിയെടുത്തിട്ടുള്ളത്.


English summary
5 Delhi traffic cops suspended for duping truck drivers in the name of GST
Please Wait while comments are loading...