• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

50 കോണ്‍ഗ്രസ്-എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്കെന്ന്!! വെളിപ്പെടുത്തലില്‍ ഞെട്ടി നേതൃത്വം

മുംബൈ: കര്‍ണാടകയില്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഓപ്പറേഷന്‍ താമരയിലൂടെ 15 ഭരണകക്ഷി എംഎല്‍എമാരെ അടര്‍ത്തിയായിരുന്നു ബിജെപിയുടെ നീക്കം. ഗോവയിലും സമാന തന്ത്രം ബിജെപി പുറത്തെടുത്തപ്പോള്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ബിജെപിക്കൊപ്പം പോയത്. ഇനി വരാനുള്ളത് മൂന്ന് നിയമസഭ തിരഞ്ഞെടുപ്പുകളാണ്. ഈ മൂന്നിടത്തും വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി സ്വപ്നം കാണുന്നില്ല. അതുകൊണ്ട് തന്നെ അരയും തലയും മുറുക്കിയുള്ള പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇവിടങ്ങളില്‍ പാര്‍ട്ടി.

കോണ്‍ഗ്രസിന് പുതിയ അമരക്കാരന്‍; രാഹുല്‍ ഇടപെട്ടു, ഇടക്കാല പ്രസിഡന്റ് ഈ ആഴ്ച ചുമതലയേല്‍ക്കും

തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ

മഹരാഷ്ട്രയില്‍ പ്രതിപക്ഷത്തെ പ്രതിസന്ധിയിലാക്കി ഇതിനോടകം തന്നെ എംഎല്‍എമാര്‍ ഉള്‍‌പ്പെടെയുള്ളവര്‍ ബിജെപിയിലും സഖ്യകക്ഷിയായ ശിവസേനയിലേക്കും മറുകണ്ടം ചാടിയിട്ടുണ്ട്. ഇനി 50 നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് ബിജെപി മന്ത്രിയുടെ വെളിപ്പെടുത്തല്‍. വിശദാംശങ്ങളിലേക്ക്

നേതാക്കളുടെ കുത്തൊഴുക്ക്

നേതാക്കളുടെ കുത്തൊഴുക്ക്

കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നും 20 ഓളം എംഎല്‍എമാരും നേതാക്കളും മറുകണ്ടം ചാടും എന്നായിരുന്നു നേരത്തേ ബിജെപി നേതാവിന്‍റെ വെളിപ്പെടുത്തല്‍. നേതാവിന്‍റെ വാക്കുകളെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയെങ്കിലും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരുപാര്‍ട്ടികളില്‍ നിന്നും ബിജെപിയിലേക്കുള്ള കുത്തൊഴുക്ക് തുടങ്ങി. ആദ്യം ചേര്‍ന്നത് എന്‍സിപിയുടെ മുംബൈ യൂണിറ്റ് തലവന്‍ സച്ചിന്‍ ആഹിര്‍ ആയിരുന്നു. ബിജെപി സഖ്യകക്ഷിയായ ശിവസേനയിലേക്കായിരുന്നു ആഹിറിന്‍റെ പോക്ക്.

 50 പേര്‍ ബിജെപിയിലേക്കെന്ന്

50 പേര്‍ ബിജെപിയിലേക്കെന്ന്

രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എന്‍സിപിയുടെ മൂന്ന് അംഗങ്ങളും കോണ്‍ഗ്രസിന്‍റെ ഒരംഗവും കഴിഞ്ഞ ദിവസം രാജി വെച്ച് ബിജെപിയിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. എന്‍സിപി എംഎല്‍എമാരായ ശിവേന്ദ്ര സിങ് രാജെ ഭോസാലെ, വൈഭവ് പിച്ചാഡ്, സന്ദീപ് നായിക്, കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കോലംകര്‍ എന്നിവരാണ് ഇരുപാര്‍ട്ടികളില്‍ നിന്നും രാജിവച്ചത്. നിയമസഭാ സ്പീക്കര്‍ക്ക് നാലു പേരും രാജിക്കത്ത് സമര്‍പ്പിച്ചു. ഇവര്‍ ഇന്ന് തന്നെ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

 പരിശോധിക്കുന്നുവെന്ന് മന്ത്രി

പരിശോധിക്കുന്നുവെന്ന് മന്ത്രി

എന്നാല്‍ ഇവരെ കൂടാതെ 50 പേര്‍ കൂടി ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് ബിജെപി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗിരീഷ് മഹാജന്‍റെ വെളിപ്പെടുത്തിയിരിക്കുന്നത്. 50 പേര്‍ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും ഇവരുടെ ആവശ്യം പരിശോധിച്ച് വരികയാണെന്നും മഹാജന്‍ പറഞ്ഞു. മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളുടെ വരവ് പരിശോധിക്കാന്‍ ബിജെപിയില്‍ പ്രത്യേകം ആഭ്യന്തര കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നേതാക്കളുടെ ആവശ്യം പരിഗണിച്ച് വരികയാണ്. എല്ലാവരേയും സ്വീകരിക്കാന്‍ ആകില്ല, മഹാജന്‍ പറഞ്ഞു.

 തിരഞ്ഞെടുപ്പ് യാത്രയ്ക്കിടെ

തിരഞ്ഞെടുപ്പ് യാത്രയ്ക്കിടെ

പ്രത്യക ലക്ഷ്യത്തോടെ ബിജെപിയില്‍ എത്തുവര്‍ ഉണ്ട്. ആഗസ്ത് ഒന്നിന് ബിജെപിയുടെ തെരഞ്ഞെരുപ്പ് യാത്രയ്ക്ക് മഹാരാഷ്ട്രയില്‍ തുടക്കമാകും. തെരഞ്ഞെടുപ്പ് യാത്രയ്ക്കിടെ മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര് വന്നാലും അവരെ ബിജെപി സ്വീകരിക്കുമെന്നും നേതാവ് പറഞ്ഞു.

 220 സീറ്റെന്ന് ബിജെപി

220 സീറ്റെന്ന് ബിജെപി

മഹാരാഷ്ട്രയില്‍ ഈ വര്‍ഷം അവസാനത്തോടെയാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 288 അംഗ നിയമസഭയില്‍ 220 സീറ്റുകള്‍ വരെ ഇത്തവണ നേടാന്‍ ആകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ശിവസേനയുമായി സഖ്യത്തിലാണ് മത്സരിക്കുകയെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ശേഷി ഉണ്ടെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. 2014 ലും ബിജെപി തനിച്ചായിരുന്നു മഹാരാഷ്ട്രയില്‍ മത്സരിച്ചത്.

സമ്പത്തിനെ ദില്ലിയില്‍ നിയമിക്കുമ്പോള്‍ ശ്രീമതി ടീച്ചറെ അമേരിക്കയിലേ യുഎന്നിലോ നിയമിക്കണം; ജയശങ്കര്‍

എസ്എഫ്ഐക്കാർ തമ്മിൽ കൂട്ടത്തല്ല്; തൃശൂരിൽ അഞ്ച് പേർക്ക് പരിക്ക്, ഇരുപതോളം പേർക്കെതിരെ കേസ്!!

English summary
50 NCP-Congress leaders will join BJP says minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X