കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി; രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക്

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് ഭീതി മൂലമുള്ള ജാഗ്രതാ നടപടികള്‍ ശക്തിപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ ചിലര്‍ക്ക് ഓഫീസിലെത്തുന്നതിന് ഇളവ് നല്‍കി. ഗ്രൂപ്പ് ബി, സി ജീവനക്കാരില്‍ അമ്പത് ശതമാനം പേര്‍ മാത്രം ഇനി ഓഫീസിലെത്തിയാല്‍ മതി. ബാക്കിയുള്ളവര്‍ വര്‍ക്ക് ഫ്രം ഹോം ആയിരിക്കുമെന്ന് കേന്ദ്ര ഉദ്യോഗസ്ഥകാര്യ മന്ത്രാലയം അറിയിച്ചു. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനയാണ് ലഭിക്കുന്നത്.

Recommended Video

cmsvideo
കേന്ദ്ര ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം | Oneindia Malayalam
C

കൊറോണ വൈറസ് രോഗത്തിന്റെ മൂന്നാംഘട്ടമാണ് സമൂഹ വ്യാപനം. ഇന്ത്യയില്‍ അതുണ്ടായിട്ടില്ലെന്നാണ് വിലയിരുത്തല്‍. വൈറസിന്റെ സമൂഹവ്യാപനം ഉണ്ടായാല്‍ മരണം തുടര്‍ക്കഥയാകും. ഇങ്ങനെ ഒരു സാഹചര്യം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുന്നത്. നേരത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

രോഗം ജീവനക്കാര്‍ക്ക് വരുന്നത്, നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധമുള്ള തിരിച്ചടിയാകും. ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ് വീട്ടിലിരുന്ന് ജോലി ചെയ്യണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ ഭാഗിക നിയന്ത്രണമാണ്. ഒരുപക്ഷേ, മുഴുവന്‍ ജീവനക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കൊറോണ വൈറസ് രോഗം ബാധിച്ചിട്ടുണ്ടോ എന്നറിയാന്‍ പൂനെയിലെ ഐസിഎംആര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാംപിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. എല്ലാം നെഗറ്റീവാണ്.

വിഡ്ഡിത്തം വിളമ്പി ബിജെപി മന്ത്രി; കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ മാര്‍ഗമുണ്ട്, ഇങ്ങനെ ചെയ്യൂ...വിഡ്ഡിത്തം വിളമ്പി ബിജെപി മന്ത്രി; കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ മാര്‍ഗമുണ്ട്, ഇങ്ങനെ ചെയ്യൂ...

അതേസമയം, ആശങ്കയിലായ ജനങ്ങള്‍ പൊതുഗതാഗത മാര്‍ഗം ഒഴിവാക്കുന്നത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. ആളുകള്‍ ഇല്ലാത്തതിനാല്‍ 168 തീവണ്ടികള്‍ റദ്ദാക്കി. നേരത്തെ ഈ ട്രെയിനുകളില്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് പണം തിരികെ നല്‍കാനാണ് തീരുമാനം. ടിക്കറ്റ് റദ്ദാക്കുമ്പോള്‍ ഈടാക്കുന്ന പണം യാത്രക്കാരനില്‍ നിന്ന് വാങ്ങില്ല. ട്രെയിനുകള്‍ റദ്ദാക്കുന്നത് മൂലം 400 കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇന്ന് മാത്രം 84 ട്രെയിനുകള്‍ റദ്ദാക്കി. മാര്‍ച്ച് 31 വരെയാണ് റദ്ദാക്കിയിരിക്കുന്നത്. കേരളത്തില്‍ 10 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.

ഇനിയും കൊറോണ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ രക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. എല്ലാ സംസ്ഥാനങ്ങളിലും സര്‍ക്കാരുകള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരീക്ഷകള്‍ റദ്ദാക്കുകയും സ്‌കൂളുകള്‍ അടയ്ക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ദില്ലി സര്‍ക്കാരാണ് സ്‌കൂള്‍ അടച്ചിരിക്കുന്നത്. സിനിമാ ശാലകളും മറ്റ് ആളുകള്‍ ഒത്തുചേരുന്ന കേന്ദ്രങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്. ആരാധാനാലയങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിര്‍ദേശം നല്‍കി. സ്വാകര്യ കമ്പനികള്‍ മിക്കതും വര്‍ക്ക് ഫ്രം ഹോം നല്‍കിയിരിക്കുകയാണ്.

English summary
50 percent of Group B and C employees are should be instructed to work from home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X