55കാരന്‍ ശ്മശാനത്തില്‍ ആത്മഹത്യ ചെയ്തു
പുനെ: നൂറുകണക്കിന് ആളുകള്‍ നോക്കിനില്‍ക്കേ മധ്യവയ്‌സ്‌കന്‍ ശ്മശാനത്തില്‍ വെച്ച് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ ദങ്കവാഡിയിലുള്ള ശ്മശാനത്തിലാണ് ആളുകള്‍ നോക്കിനില്‍ക്കേ ദാരുണമായ സംഭവം നടന്നത്. ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ 55 കാരനാണ് ആളുകളുടെ മുന്നില്‍വെച്ച് ചിതയില്‍ ചാടി മരിച്ചത്.
ദങ്കവാഡി സ്വദേശിയായ കെര്‍ബ ഗോവിന്ദ് ചവാന്‍ എന്ന 55 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മാനസിക നില തകരാറിലായിരുന്നു എന്ന് പിന്നീട് ആളുകള്‍ പറഞ്ഞു. മുന്‍പും പലതവണ ഇയാള്‍ ആത്മഹത്യ ചെയ്യുമെന്ന് ആളുകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ടത്രെ.

ഗോവിന്ദ് ചവാന്‍ ഇടക്കിടെ ഇവിടെയെത്തി തന്നെ ഇലക്ട്രിക് ശ്മശാനത്തില്‍വെച്ച് ദഹിപ്പിച്ച് തരുമോ എന്ന് ജോലിക്കാരോട് തിരക്കാറുണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച മുകുന്ദ പര്‍ദേശായി എന്നയാളുടെ സംസ്‌കാരചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ചവാന്‍ ചിതയിലേക്ക് കയറുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇദ്ദേഹം മരിക്കുകയായിരുന്നു.
പുനെ മുനിസിപ്പല്‍ കോര്‍പറേഷന്റെ വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരനായിരുന്നു ചവാനെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇയാള്‍ മാനസികവിഭ്രാന്തിക്ക് ചികിത്സയിലായിരുന്നു. മരിച്ച മുകുന്ദ പര്‍ദേശായിയും തമ്മില്‍ ആത്മഹത്യ ചെയ്ത ചവാനും തമ്മില്‍ ബന്ധമൊന്നും ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications