കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് രൂപ പെറുക്കാന്‍ പോയ അധ്യാപികയ്ക്ക് നഷ്ടപ്പെട്ടത് 4 ലക്ഷം!

  • By Muralidharan
Google Oneindia Malayalam News

ഹൈദരാബാദ്: നിലത്ത് കണ്ട പത്ത് രൂപ നോട്ടുകള്‍ എടുക്കാന്‍ പോയ അധ്യാപികയ്ക്ക് നഷ്ടം വന്നത് സ്വന്തം കാറിലുണ്ടായിരുന്ന നാല് ലക്ഷം രൂപ. ഹൈദരാബാദിനടുത്ത് ദില്‍സുഖ്‌നഗറില്‍ തിങ്കളാഴ്ച രാവിലെയാണ് വ്യത്യസ്തമായ മോഷണം നടന്നത്. സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകയായി വിരമിച്ച സ്വര്‍ണരേഖ എന്ന 58 കാരിക്കാണ് 4 ലക്ഷം രൂപ നഷ്ടപ്പെട്ടത്.

മൂത്ത സഹോദരിയായ സന്ധ്യാരേഖയുടെയും സഹോദരന്റെ മകള്‍ ശാരദയുടെയും ഒപ്പം ഔട്ടിങിന് ഇറങ്ങിയതായിരുന്നു സ്വര്‍ണരേഖ. സന്ധ്യാരേഖയും ശാരദയും മെഡിക്കല്‍ കോളജില്‍ സീറ്റിന്റെ കാര്യം സംസാരിക്കാനായി ഗായത്രി എജ്യുക്കേഷന്‍ കണ്‍സല്‍ട്ടന്‍സി എന്ന സ്ഥാപനത്തിലേക്ക് പോയി. കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ഡ്രൈവറും പുറത്തെവിടെയോ പോയിരുന്നു.

job2

4 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ അടങ്ങിയ ബാഗ് കാറില്‍ ഉണ്ടായിരുന്നു. കാര്‍ പാര്‍ക്ക് ചെയ്തതിന് സമീപത്തായി ഏതാനും പത്ത് രൂപ നോട്ടുകള്‍ കിടക്കുന്നത് കണ്ടാണ് സ്വര്‍ണരേഖ കാറില്‍ നിന്നും താഴെ ഇറങ്ങിയത്. പത്ത് രൂപയുടെ എട്ട് നോട്ടുകളാണ് ഇവര്‍ക്ക് കിട്ടിയത്. നോട്ട് പെറുക്കിയ ശേഷം കാറില്‍ കയറാന്‍ തുടങ്ങിയ ഇവര്‍ കണ്ടത് ഒരാള്‍ ബാഗും എടുത്ത് ഓടുന്നതാണ്.

40 ലക്ഷം രൂപ അടങ്ങിയ ഒരു ബാഗും കാറില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് നഷ്ടപ്പെട്ടിട്ടില്ല. കോളജില്‍ അഡ്മിഷന്‍ കിട്ടിയാല്‍ കൊടുക്കാന്‍ വേണ്ടിയാണ് ഇവര്‍ പണവും സ്വര്‍ണവും കൊണ്ടുവന്നതെന്ന് സരൂര്‍നഗര്‍ ഇന്‍സ്‌പെക്ടര്‍ കെ സുനില്‍ പറഞ്ഞു. ആവശ്യം വന്നാല്‍ ആഭരണങ്ങള്‍ പണയപ്പെടുത്തി ഫീസ് അടക്കാനായിരുന്നു ഇവരുടെ പദ്ധതി. സരൂര്‍നഗര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.

English summary
58 year old teacher loses Rs 4 lakh jewellery in Hyderabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X