2 വര്‍ഷം, 59 ബലാത്സംഗം:പ്രതികള്‍ പിടിയില്‍

അധികം ആള്‍ത്താമസമില്ലാത്ത ഇടങ്ങളില്‍ തനിച്ച് താമസിക്കുന്ന ദമ്പതിമാരുടെ വീടുകളാണ് ഇവര്‍ മോഷണത്തിന് തിരഞ്ഞെടുത്തിരുന്നത് . മോഷണത്തിന് ശേഷം വീട്ടിലെ സ്ത്രീകളെ ബലാത്സംഗം ചെയ്യും. ഇത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്യും. പോലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടും എന്ന് ഭീഷണിപ്പെടുത്തി രക്ഷപ്പെടും. ഇതായിരുന്നു സംഘത്തിന്റെ പതിവ് രീതി.
16 സംഭവങ്ങളില്‍ മാത്രമേ ഇവര്‍ക്കെതിരെ പരാതി ലഭിച്ചിട്ടുള്ളൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ബാക്കിയുള്ളവര്‍ ഭയം മൂലം പരാതിപ്പെട്ടിട്ടില്ലത്രെ. എങ്കിലും 59 സംഭവങ്ങളിലും ഇവരാണ് പ്രതികള്‍ എന്ന് പോലീസിന് വ്യക്തമായ തെളിവുകളുണ്ട്.
ഇവരുടെ ക്രൂരതക്ക് ഇരയായിട്ടുള്ളവരില്‍ അധികവും രഹസ്യ കാമുകരോ, കോളേജ് വിദ്യാര്‍ത്ഥികളോ ആണെന്നും പോലീസ് പറയുന്നു. അതുകൊണ്ടും പരാതിക്കാരുടെ എണ്ണം കുറഞ്ഞതായി പോലീസ് പറയുന്നു. ചില ലൈംഗിക തൊഴിലാളികളേയും ഇവര്‍ ബലാത്സംഗം ചെയ്ത് പണം മോഷ്ടിച്ചിട്ടുണ്ടത്രെ.
രണ്ടാഴ്ച മുമ്പ് ബംഗരുപുലെ പ്രദേശത്ത് ദമ്പതിമാര്‍ ആക്രമിക്കപ്പെട്ടതാണ് ഒടുവിലത്തെ സംഭവം. അന്ന് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ ആക്രമണത്തില്‍ സംഘത്തിലെ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ദമ്പതിമാര്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയപ്പോഴാണ് പ്രതികള്‍ പിടിയിലായത്.
സംഘത്തിലെ ഒമ്പത് പേരും തമിഴ്‌നാട്ടിലെ സേലം ജില്ലക്കാരാണ്. തമിഴ്‌നാട്ടിലും ആന്ധ്രയിലും കര്‍ണാടകയിലും ഇവര്‍ സമാനമായ രീതിയില്‍ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവരുടെ കൂട്ടാളികളായ അഞ്ച് പേര്‍ കര്‍ണാടകയില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്.
59 ബലാത്സംഗങ്ങള്‍ കൂടാതെ രണ്ട് കൊലപാതകക്കുറ്റവും ഇവര്‍ക്കെതിരെ ഉണ്ടായിരുന്നു. ഇവരെ പിടികൂടാന്‍ 150 അംഗ പോലീസ് സംഘത്തെയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ നിയോഗിച്ചിരുന്നത്.












Click it and Unblock the Notifications