ഹിമാചല്‍ സർക്കാർ വീഴുമോ: 6 കോണ്‍ഗ്രസ് വിമത എം എല്‍എമാർ 3 സ്വതന്ത്രരും ബിജെപിയില്‍ ചേർന്നു
ഡല്‍ഹി: കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി ഹിമാചല്‍ പ്രദേശിലെ വിമത എം എല്‍ എമാരും സ്വതന്ത്ര എം എല്‍ എമാരും ബി ജെ പിയില്‍ ചേർന്നു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തതിനെ തുടർന്ന് അയോഗ്യരാക്കപ്പെട്ട ഹിമാചൽ പ്രദേശ് നിയമസഭയിലെ ആറ് മുൻ കോൺഗ്രസ് എം എൽ എമാരാണ് ബി ജെ പിയില്‍ ചേർന്നത്. ഇവർക്കൊപ്പം മൂന്ന് സ്വതന്ത്ര എം എൽ എമാരും ബി ജെ പിയിൽ അംഗത്വം സ്വീകരിച്ചു.
കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, ഹിമാചൽ മുൻ മുഖ്യമന്ത്രി ജയ് റാം താക്കൂർ, സംസ്ഥാന ഘടകം അധ്യക്ഷൻ രാജീവ് ബിന്ദാൽ എന്നിവരുൾപ്പെടെയുള്ള ബി ജെ പി നേതാക്കൾ പങ്കെടുത്ത ചടങ്ങിലാണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കികൊണ്ട് എം എല്‍ എമാർ ബി ജെ പിയിലേക്കുള്ള പലായനം പൂർത്തിയാക്കിയത്. മുൻ കോൺഗ്രസ് നിയമസഭാംഗങ്ങളെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്ത അനുരാഗ് ഠാക്കൂർ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കോൺഗ്രസ് സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.

സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നിവരാണ് ബി ജെ പിയിലേക്ക് കൂറു മാറിയ ആറ് കോൺഗ്രസ് എം എൽ എമാർ. കോൺഗ്രസ് ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഇവരെ ഫെബ്രുവരി 29ന് പാർട്ടി നിർദ്ദേശങ്ങൾ പാലിക്കാൻ വിസമ്മതിച്ചതിന് അയോഗ്യരാക്കിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിലെ വിപ്പ് ലംഘിച്ചതിനോടൊപ്പം ഹിമാചൽ പ്രദേശ് നിയമസഭയിലെ നിർണായക പ്രമേയത്തിനിടെ സംസ്ഥാന സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടുനിന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നതിലേക്ക് നയിക്കുകയായിരുന്നു.
ആശിഷ് ശർമ്മ, ഹോഷിയാർ സിംഗ്, കെ എൽ താക്കൂർ എന്നിവരാണ് ബി ജെ പിയിൽ ചേർന്ന സ്വതന്ത്ര എം എൽ എമാർ. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മൂന്ന് പേരും ബി ജെ പി ടിക്കറ്റ് ആഗ്രഹിച്ചവരായിരുന്നു. എന്നാല്‍ ടിക്കറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് സ്വതന്ത്രരായി മത്സരിച്ച് വിജയിക്കുകയായിരുന്നു. പിന്നീട് 40 എംഎൽഎമാരുമായി കോൺഗ്രസ് സർക്കാർ രൂപീകരിച്ചപ്പോൾ മൂന്ന് സ്വതന്ത്രരും സർക്കാരിനെ പിന്തുണച്ചു.
മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു തങ്ങളെയും കുടുംബങ്ങളെയും ലക്ഷ്യമിട്ട് കള്ളക്കേസുകൾ രജിസ്റ്റർ ചെയ്യുന്ന തരത്തിലേക്ക് കൂപ്പുകുത്തിയതായി സ്വതന്ത്ര എംഎൽഎമാർ പറഞ്ഞു. ആറുപേർ അയോഗ്യരായതോടെ, നിയമസഭയിലെ അംഗബലം 68ല്‍ നിന്ന് 62 ആയി കുറഞ്ഞു. കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 40ല്‍ നിന്ന് 34 ആയി ചുരുങ്ങിയിട്ടുണ്ട്.
ആറ് മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഒരു സീറ്റിലെങ്കിലും വിജയിക്കാനായില്ലെങ്കില്‍ കോണ്‍ഗ്രസിന് അധികാഅധരം നഷ്ടപ്പെടുമെന്നും. അതിലും വലിയ ഭീഷണി പി സി സി അധ്യക്ഷ പ്രതിഭ സിങ് എന്ത് നിലപാട് സ്വീകരിക്കും എന്നത് സംബന്ധിച്ചാണ്. ഹിമാചൽ പ്രദേശിൽ തന്റെ സിറ്റിംഗ് മണ്ഡലമായ മാണ്ഡിയിൽ മത്സരിക്കാനില്ലെന്ന് പ്രതിഭ സിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
മണ്ഡലത്തിൽ അനുകൂല സാഹചര്യമല്ലെന്നും അയോഗ്യരാക്കപ്പെട്ട എം എല്‍ എമാരുടെ മണ്ഡലത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നുമാണ് പ്രതിഭ സിങ് പറയുന്നത്. പുറത്താക്കപ്പെട്ട ആറുപേരും പ്രതിഭ സിങ്ങിന്റെ അനുയായികളാണ്. ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന പ്രതിഭ ബി ജെ പിയിലേക്ക് പോകുമോയെന്ന ആശങ്കയും ശക്തമാണ്.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
കൊല്ലപ്പരീക്ഷ പാസാകാൻ ആഞ്ഞുപിടിച്ച്... -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
അമ്പലപ്പുഴ ‘മനപ്പായസം’ വേവുന്ന ആലപ്പുഴ -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications