6 ലഷ്കര് ഭീകരര് തമിഴ്നാട്ടിലെത്തിയെന്ന് ഇന്റലിജന്ലസ് മുന്നറിയിപ്പ്!! സംഘത്തില് മലയാളിയും
ചെന്നൈ: മലയാളി ഉള്പ്പെടെയുള്ള 6 ലഷ്കര് ഭീകരര് തമിഴ്നാട്ടില് എത്തിയതായി ഇന്റലിജന്സ് മുന്നറിയിപ്പ്. ശ്രീലങ്ക വഴി കടല് മാര്ഗമാണ് ഇവര് എത്തിയതെന്നാണ് വിവരം. കോയമ്പത്തൂര് ഉള്പ്പെടെയുള്ള സ്ഥലങ്ങളിലേക്കാണ് ഇവര് കടന്നിരിക്കുന്നതെന്നും ഐബി അറിയിച്ചു. ഇതേതുടര്ന്ന് തമിഴ്നാട്ടില് അതീവ ജാഗ്രതാ നിര്ദ്ദേശം നല്കിയിട്ടുണ്ട്.
പാകിസ്താന് സ്വദേശിയായ ഇല്യാസ് അന്വലര്, നാല് ശ്രീലങ്കന് തമിഴര്, തൃശ്ശൂര് മാടവന സ്വദേശിയായ അബ്ദുള് ഖാദര് എന്നിവരാണ് സംഘത്തില് ഉള്ളതെന്ന് തമിഴ്നാട് പോലീസ് പറയുന്നു. ഇവര് നിലവില് കോയമ്പത്തൂരില് തുടകരുകയാണെന്നും ഹിന്ദുക്കളെ പോലെ വേഷവിധാനങ്ങളും മത ചിഹ്നങ്ങളും അണിഞ്ഞാണ് ഇവര് കഴിയുന്നതെന്നും പോലീസ് പറഞ്ഞു.
'തുഷാര്ജിയുടെ മോചനത്തിനായി ബിജെപിക്കാര്ക്ക് വായ അനക്കാന് ഒടുവില് പിണറായി ഇടപെടേണ്ടി വന്നു'
മുന്നറിയിപ്പിനെ തുടര്ന്ന് കോയമ്പത്തൂരില് ആരാധാനാലയങ്ങള് ഉള്പ്പെടെയുള്ള സ്ഥലങ്ങളില് പരിശോധന ശക്തമാക്കിയിട്ടുണ്ട്.ബസ്സ് സ്റ്റാന്റുകള്, റെയില്വേ സ്റ്റേഷനുകള്, വിമാനത്താവളങ്ങള് എന്നിവിടങ്ങളിലും ജനങ്ങള് കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്ത്താന് നിര്ദ്ദേശമുണ്ട്. 1500 ഓളം പോലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഇവര് വാഹനങ്ങളും ഹോട്ടലുകളും ലോഡ്ജുകളും പരിശോധിച്ച് വരികയാണ്. വെസ്റ്റ് സോണിലെ എട്ട് ജില്ലകളില് 7000 ത്തോളം പോലീസിനെ നിയോഗിച്ചിട്ടുണ്ടെന്നും ഐജി അറിയിച്ചു. തലസ്ഥാന നഗരമായ ചെന്നൈയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
തമിഴ്നാടുമായി അതിര്ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്ശനമാക്കും. സംശയാസ്പദമായ സംഭവങ്ങള് ശ്രദ്ധയില്പ്പെട്ടാല് 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്ട്രോള് റൂമിലോ (0471 2722500) അറിയിക്കാമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര പിടിക്കാന് കോണ്ഗ്രസിന് 'മിഷന് 144+'; പുതിയ നിയോഗവുമായി ജോതിരാധിത്യ സിന്ധ്യ
ചിദംബരത്തെ നിർത്തിപ്പൊരിക്കുന്ന 20 സിബിഐ ചോദ്യങ്ങൾ.... കാർത്തി, ഇന്ദ്രാണി, പീറ്റർ! അറിയേണ്ടതെല്ലാം