• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒറ്റക്കെട്ടായി മഹാസഖ്യം; സഖ്യത്തില്‍ 6 പാര്‍ട്ടികള്‍, വീര്യം പകരാന്‍ കനയ്യയും, എന്‍ഡിഎയെ പൂട്ടൂം

Google Oneindia Malayalam News

പട്ന: ബിഹാറില്‍ നീതിഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള എന്‍ഡിഎ​ സര്‍ക്കാറിനെതിരായി നിലനില്‍ക്കുന്ന ഭരണ വിരുദ്ധ വികാരം നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമാക്കാനുള്ള തയ്യാറെടുപ്പില്ലാണ് പ്രതിപക്ഷ കക്ഷികള്‍. ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവര്‍ക്കൊപ്പം ഇടത് പാര്‍ട്ടികളും ഇപ്പോള്‍ സഖ്യത്തിന്‍റെ ഭാഗമാണ്. ആര്‍എല്‍എസ്പി, വിഐപി എന്നീ പാര്‍ട്ടികള്‍ അടക്കം മഹാസഖ്യത്തില്‍ നിലവില്‍ 6 പാര്‍ട്ടികളാണ് ഉള്ളത്.

കൊറോ​ണ പ്രതിരോധം, പ്രളയ ദുരിതങ്ങള്‍, തൊഴിലില്ലായ്മ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ നിതീഷ് കുമാര്‍ സര്‍ക്കാറില്‍ ബിഹാര്‍ ജനങ്ങള്‍ക്ക് പഴയ വിശ്വാസമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ സര്‍ക്കാര്‍ വിരുദ്ധ വികാരം വോട്ടായി മാറ്റാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ പ്രതിപക്ഷത്തിന് അധികാരത്തില്‍ എത്താന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. അത് എങ്ങനെയൊക്കെ സാധ്യമാക്കാന്‍ കഴിയുമെന്നതിനാണ് ബിഹാറിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ശ്രദ്ധകൊടുക്കുന്നത്.

സര്‍ക്കാര‍് വിരുദ്ധ വോട്ടുകള്‍

സര്‍ക്കാര‍് വിരുദ്ധ വോട്ടുകള്‍

സര്‍ക്കാര‍് വിരുദ്ധ വോട്ടുകള്‍ പല കക്ഷികള്‍ക്കിടയിലായി വിഘടിച്ചു പോവാതിരിക്കുക എന്നത് മുന്‍നിര്‍ത്തിയാണ് കൂടുതല്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി മഹാസഖ്യം വിപുലീകരിച്ചത്. ഇടതുപാര്‍ട്ടികള്‍ കൂടി കടന്നുവന്നത് സഖ്യത്തിന്‍റെ കെട്ടുറപ്പിനെ ബാധിക്കും. കനയ്യ കുമാര്‍ അടക്കമുള്ള‌ നേതാക്കളുടെ പ്രചാരണം മഹാസഖ്യത്തിന് കൂടുതല്‍ ജനസ്വീകാര്യത നല്‍കും.

ഇടത് പാര്‍ട്ടികള്‍ കൂടി

ഇടത് പാര്‍ട്ടികള്‍ കൂടി

ഇടത് പാര്‍ട്ടികള്‍ സഖ്യത്തിന്‍റെ ഭാഗമാവും എന്നതിന് തത്വത്തില്‍ അംഗീകാരമായിട്ടുണ്ട്. സീറ്റ് വിഭജനം മാത്രമാണ് ഇനി നടക്കാനുള്ളത്. ആർ‌ജെ‌ഡിയും ഇടതുപക്ഷവും സ്വാഭാവിക സുഹൃത്തുക്കളാണെന്ന് സഖ്യ പ്രഖ്യാപനത്തിന് പിന്നാലെ ആർ‌ജെ‌ഡി വക്താവ് മൃതുഞ്ജയ് തിവാരി പ്രതികരിച്ചത്. മുമ്പും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ ഞങ്ങൾ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുമെന്നുമായിരുന്നു സി‌പി‌ഐ (എം‌എൽ‌) -ലിബറേഷൻസെക്രട്ടറി കുമാർ പർ‌വേസിന്‍റെ പ്രതികരണം.

50 നിയമസഭാ സീറ്റുകളിലെങ്കിലും

50 നിയമസഭാ സീറ്റുകളിലെങ്കിലും


"ബീഹാറിലെ 50 നിയമസഭാ സീറ്റുകളിലെങ്കിലും ഫലങ്ങളെ സ്വാധീനിക്കാൻ ഇടതുപാർട്ടികൾക്ക് കഴിയും. നവംബർ 29 ന് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാർട്ടികൾ കൂടി ചേരുന്നതോടെ മഹാസഖ്യത്തിന് വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിക്കെതിരായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ ആർ‌ജെഡി-കോൺഗ്രസ് സഖ്യവും ഇടതു പാർട്ടികളും ആരംഭിച്ചിരുന്നുവെങ്കിലും അവസാനം അത് ഫലവത്തായിരുന്നില്ല.

cmsvideo
  Congess won't win anything with Rahul Gandhi as President, says another congress leader
  ലോക്സഭാ തിരഞ്ഞെടുപ്പില്‍

  ലോക്സഭാ തിരഞ്ഞെടുപ്പില്‍

  സി‌പി‌ഐ സ്ഥാനാര്‍ത്ഥിയായി കൻ‌യ്യ കുമാര്‍ രംഗത്തെത്തിയ ബെഗുസാരായിലെ സ്ഥാനാർത്ഥി മോനസീർ ഹസ്സനെ പിൻ‌വലിക്കാൻ ആർ‌ജെ‌ഡി വിസമ്മതിക്കുകയും ചെയ്തു. ശക്തമായ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിച്ച ഈ സീറ്റീല്‍ ബിജെപിയുടെ ഗിരിരാജ് സിംഗായിരുന്നു വിജയിച്ചത്. കനയ്യകുമാര്‍ ര​ണ്ടാം സ്ഥാനവും ആര്‍ജെഡി സ്ഥാനാര്‍ത്ഥി മൂന്നാംസ്ഥാനത്തുമാണ് എത്തിയത്.

  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

  മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

  സിപിഎമ്മും സിപിഐയും അന്ന് മഹാസഖ്യത്തിന്‍റെ ഭാഗമായില്ലെങ്കിലും സിപിഐ-എംല്‍ സഖ്യത്തിന്‍റെ ഭാഗമായി ആറ് സീറ്റുകളില്‍ മത്സരിച്ചിരുന്നു. തനിച്ച് മത്സരിക്കുകയാണെങ്കില്‍ കനയ്യ കുമാറിനെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനായിരുന്നു ഇടതുപാര്‍ട്ടികളുടെ നീക്കം. എന്നാല്‍ മഹാസഖ്യത്തിന്‍റെ ഭാഗമായതോടെ തേജസ്വി യാദവിനെ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇടത് കക്ഷികളും അംഗീകരിക്കുന്നു.

  തര്‍ക്കമില്ല

  തര്‍ക്കമില്ല

  മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ വിഷയത്തില്‍ ഒരു തര്‍ക്കവുമില്ലെന്ന് ആർ‌ജെ‌ഡിയുടെയും ഇടതുപക്ഷത്തിന്റെയും വൃത്തങ്ങൾ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കിച്ച് നില്‍ക്കുന്നതിനേക്കാള്‍ പ്രധാന്യം ഐക്യോത്തോടെ അണിനിരന്ന് ബിജെപിയും ജെഡിയുവും അണിനിരക്കുന്ന എ​ന്‍ഡിഎയെ പരാജയപ്പെടുത്തലാണെന്നും ഇരുപക്ഷത്തേയും നേതാക്കള്‍ വ്യക്തമാക്കുന്നു.

  കൻഹയ്യ

  കൻഹയ്യ

  നിയമസഭാ തെരഞ്ഞെടുപ്പ് മത്സരത്തിലേക്ക് കടക്കുന്നതിനുപകരം ബിഹാറിലെ കേഡർമാരെ കെട്ടിപ്പടുക്കുന്നതിലും സിപിഐയെ പുനരുജ്ജീവിപ്പിക്കുന്നതിലുമാണ് കൻഹയ്യ ഇപ്പോള്‍ പ്രധാന്യം നല്‍കുന്നത്. ബിഹാറിലെ എല്ലാ ഇടതുപക്ഷ പാർട്ടികൾക്കും കാൻ‌ഹയ്യ "സ്റ്റാർ കാമ്പെയ്‌നർ" ആയിരിക്കും, ആർ‌ജെഡി, കോൺഗ്രസ്, ഗ്രാൻഡിന്റെ മറ്റ് പങ്കാളികള്‍ക്ക് വേണ്ടിയും അദ്ദേഹം പ്രചാരണത്തിനിറങ്ങും. കൂട്ടായ പരിശ്രമത്തിലൂടെ ഇത്തവണ നിതീഷ് കുമാറിനെ താഴെ ഇറക്കാമെന്നാണ് മഹാസഖ്യത്തിന്‍റെ പ്രതീക്ഷ.

   കോഴിക്കോട് ഇന്ന് 152 പേര്‍ക്ക് കോവിഡ്, 131 പേര്‍ക്ക് രോഗമുക്തി, സമ്പര്‍ക്കം വഴി 136 കേസുകള്‍!! കോഴിക്കോട് ഇന്ന് 152 പേര്‍ക്ക് കോവിഡ്, 131 പേര്‍ക്ക് രോഗമുക്തി, സമ്പര്‍ക്കം വഴി 136 കേസുകള്‍!!

  English summary
  6 parties will joint hands in grand alliance in bihar; Kanhaiya Kumar will be star campaigner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X