ഗുജറാത്തിനു പിന്നാലെ ത്രിപുരയിലും എംഎൽഎമാരുടെ കൂറ് മാറ്റം !!! ആറ് തൃണമൂൽ എംഎൽഎമാർ ബിജെപിയിൽ!!!

  • Posted By:
Subscribe to Oneindia Malayalam

അഗർത്തല: ഗുജറാത്തിനു പിന്നാലെ ത്രിപുരയിലും പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിലേക്ക് ചോക്കേറുന്നതായി റിപ്പോർട്ട്. ഗുജറാത്തിൽ കോൺഗ്രസ് എംഎൽഎമാരാണ് കളംമാറി ചവിട്ടിയതെങ്കിൽ ത്രിപുരയിൽ തൃണമൂൽ അംഗങ്ങളായ ആറു പേരാണ് ബിജെപിയിൽ ചേരാൻ പോകുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇവർ ആറു പേരും ബിജെപി സ്ഥാനാർഥിയായ രാംനാഥ് കോവിന്ദിനാണ് വോട്ട് ചെയ്തത്. ഇതിനെ തുടർന്ന് ഇവരെ മമത പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷനായ അമിത്ഷായുമായി സുദീപ് റോയ് ബർമന്റെ നേതൃത്വത്തിലൂള്ള തൃണമൂൽ എംഎൽഎമാർ ദില്ലിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു.കൂറുമാറിയ ആറ് എംഎൽഎ നേരത്തെ കോൺഗ്രസ് ആംഗങ്ങളായിരുന്നു. പശ്ചിമ ബംഗാൾ അസംബ്ലി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയതിൽ പ്രതിഷേധിച്ച് ഇവർ പാർട്ടി വിട്ട് തൃണമൂലിൽ ചേരുകയായിരുന്നു.

bjp

എന്നാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഇവർ പാർട്ടി തീരുമാനം ലംഘിച്ചതിനെ തുടർന്ന് ബംഗാൾ മുപഖ്യമന്ത്രിയം തൃണമൂൽ നേതാവുമായ മമത ബാനർജി ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് തൃണമൂല്‍ എംഎൽഎമാരുടെ കൂറ് മാറ്റം കൊണ്ട് വ്യക്തമാകുന്നത്. 60 അംഗങ്ങളുള്ള ത്രിപുര നിയമസഭയില്‍ 51 അംഗങ്ങളും ഇടതുപക്ഷത്തിന്റേതാണ്. ആറു എംഎല്‍എമാരെ ലഭിക്കുന്നതോടെ ബിജെപി ഇവിടുത്തെ പ്രധാന പ്തിപക്ഷമാകും.

English summary
The 60-member Tripura assembly, dominated by communist red for decades, is set to get a tinge of saffron with six MLAs of Trinamool Congress (TMC) scheduled to join the Bharatiya Janata Party on Monday.
Please Wait while comments are loading...