പുതുവർഷത്തിൽ 6 മരണങ്ങൾ: ജമ്മുകാശ്മീരിലെ മാതാവൈഷ്ണോദേവി ക്ഷേത്രത്തിൽ അപകടം
ഡൽഹി: ജമ്മുകാശ്മീരിലെ മാതാവൈഷ്ണവോ ദേവീക്ഷേത്രത്തിൽ അപകടം. തിക്കിലും തിരക്കിലും പെട്ട് ആറ് മരണം റിപ്പോർട്ട് ചെയ്തു. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മരണ സംഖ്യ ഉയർന്നേക്കും എന്നാണ് വിവരം.ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.
അപകടത്തോടെ ക്ഷേത്രത്തിനുള്ളിലേക്കുള്ള തീർത്ഥാടനം നിർത്തി വെച്ചു. ജമ്മുവിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമാണ് ഇത്. ഇന്നലെ അർധ രാത്രിക്ക് ശേഷമാണ് ക്ഷേത്രത്തിൽ തിക്കും തിരക്കും ഉണ്ടായതായി സൂചന. നിരവധി പേർ പുതു വർഷം ആയതിനാൽ തന്നെ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയിരുന്നു.
ക്ഷേത്രത്തിന് അടുത്ത് തന്നെ ആളുകൾ തടിച്ചു കൂടുകയും ചെയ്തിരുന്നു. അതിലാണ് തിക്കും തിരക്കും ഉണ്ടായതെന്നാണ് സൂചന. തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരണപ്പെട്ടു. നിരവധി പേർ ഒരുമിച്ച് ക്ഷേത്രത്തിന്റെ ഹോളിന് അകത്തേക്ക് കയറിയതാണ് അപകട കാരണം എന്ന് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. ഇരുപതിലധികം പേർക്ക് പരിക്ക് പറ്റി എന്നതാണ് പ്രാഥമികമായ വിവരം.
എന്നാൽ, എത്ര പേർക്ക് പരിക്ക് പറ്റി എന്ന് ഇപ്പോൾ കൃത്യമായും പറയാൻ കഴിയുന്നില്ല എന്ന് അധികൃതർ പറയുന്നു. അതേസമയം, പരിക്ക് പറ്റിയ ചിലരുടെ നില ഗുരുതരമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇവരെ അടുത്തുള്ള നാരായണ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.
അതേസമയം, ജമ്മു കശ്മീരിലെ കത്രയിലുള്ള മാതാ വൈഷ്ണോ ദേവി ഭവനിൽ തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതബാധിക ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് അയ്യായിരം രൂപയും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രേ മോദി പ്രഖ്യാപിച്ചു.
എന്നാൽ, മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 10 ലക്ഷം രൂപ ധന സഹായം ലെഫ്റ്റനന്റ് ഗവർ മനോജ് സിൻഹ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നൽകും. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി അമിത് ഷാ അറിയിച്ചതായി മനോജ് സിൻഹ പറഞ്ഞു.
ഗെയില് നടപ്പിലാക്കിയിട്ടുണ്ടെങ്കില് പിണറായി കെ റെയിലും നടപ്പിലാക്കും: പിഎസ് പ്രശാന്ത്
"ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചു. സംഭവത്തെക്കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ എഡിജിപി, ജമ്മു, ജമ്മു ഡിവിഷണൽ കമ്മീഷണർ എന്നിവർ അംഗങ്ങളായിരിക്കും"
അതേസമയം,കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. "മാതാ വൈഷ്ണോദേവി ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടത് ദാരുണമാണ്. മരിച്ചവരുടെ കുടുംബങ്ങളോട് ഞാൻ അനുശോചനം അറിയിക്കുന്നു," രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എഴുതി.