കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റ് അശ്ലീല കേസുകളില്‍ കേരളം മുന്നില്‍

  • By Aswathi
Google Oneindia Malayalam News

ബംഗലൂരു: രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന ഇന്റര്‍നെറ്റ് അശ്ലീല കേസുകളില്‍ മുന്നില്‍ കേരളമെന്ന് കണക്കുകള്‍. കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്റര്‍നെറ്റ് അശ്ലീല കേസുകളില്‍ 60 ശതമാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നാണ്. ഇതില്‍ മുന്നിലാണ് കേരളം.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കണുക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. 2010, 11, 12 വര്‍ഷങ്ങളില്‍ രാജ്യത്ത് ആകെ 1,413 ഇന്റര്‍നെറ്റ് അശ്ലീല കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 386 കേസുകളും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിന്നുമാണ്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും കര്‍ണാടകയുണുണ്ട്. 199 കേസുകള്‍.

Porn site

രാജ്യത്ത് രജിസ്റ്റര്‍ ചെയ്യുന്ന മൊത്തം കേസുകളില്‍ അറുപത് ശതമാനം രജിസ്റ്റര്‍ ചെയ്ത കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാ പ്രേദേശ് എന്നിവിടങ്ങളില്‍ നിന്ന് മാത്രം എണ്ണത്തിന്റെ കണക്കില്‍ 609 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഇക്കാലയളവില്‍ കുട്ടികളാണ് ഏറ്റവും കൂടുതല്‍ ഇത്തരം സൈറ്റുകള്‍ക്ക് അടിമപ്പെട്ടതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2009 മുതല്‍ 2011 വെരയുള്ള കണക്കുകള്‍ പ്രകാരം 945 പേരെ ഇത്തരം കേസുകള്‍ക്ക് അറസ്റ്റ് ചെയ്തിട്ടുണ്ടത്രെ.

അതേ സമയം ഈ കണക്കുകള്‍ പൂര്‍ണമായും ശരിയാകാന്‍ ഇടയില്ലെന്നും ശിക്ഷിക്കപ്പെടാതെ പോകുന്ന കേസുകളില്‍ ഇതിലും എത്രയോ കൂടുതലായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു.

English summary
Four south Indian states — Kerala, Karnataka, Andhra Pradesh and Tamil Nadu — account for almost 60% of the pornography cases booked in the country in 2010, 2011 and 2012.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X