കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ട് 60 വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തില്‍

  • By Sruthi K M
Google Oneindia Malayalam News

ഹൈദരാബാദ്: രോഹിത് വെമുലയുടെ മരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിക്ക് ബന്ധമുണ്ടെന്ന ആരോപണം പുറത്തുവന്നതോടെ സ്മൃതിക്കു നേരെയുള്ള പ്രതിഷേധം ശക്തമാകുകയാണ്. സര്‍വ്വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്മൃതി ഇറാനിയുടെ ഓഫീസില്‍ നിന്ന് കത്തുകള്‍ അയച്ചതായിട്ടായിരുന്നു റിപ്പോര്‍ട്ട്.

രോഹിത് വെമുലയുടെ അത്മഹത്യയുമായി ബന്ധപ്പെട്ട് സ്മൃതി ഇറാനി രാജ്യത്തോട് മാപ്പു പറയണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞതോടെ പ്രതിഷേധക്കാര്‍ അക്രമാസക്തരാകുകയായിരുന്നു. സ്മൃതിയുടെ കോലം കത്തിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയും വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തെത്തിയിരുന്നു. സ്മൃതിക്കെതിരെ പ്രതിഷേധിച്ച് 60 വിദ്യാര്‍ത്ഥികളാണ് സമരമുഖത്തിറങ്ങിയത്.

smritiirani

സ്മൃതി ഇറാനി രാജിവെക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കൂടാതെ തൊഴില്‍ സഹമന്ത്രി ബന്ദാരു ദത്താത്രോയയും രാജിവെക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഇരുവരും രോഹിത്തിന്റെ മരണത്തിന് കാരണക്കാരാണെന്നാണ് ആരോപണം. പ്രതിഷേധം അക്രമാസക്തമായപ്പോള്‍ 60 വിദ്യാര്‍ത്ഥികളെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണുണ്ടായത്.

രോഹിത് വെമുലയുടെ ജന്മദിനമായ ജനുവരി 30ന് ചലോ ദില്ലി എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയില്‍ വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരവും നടക്കുന്നുണ്ട്. രാഷ്ട്രീയ കളികള്‍ ഇതില്‍ നടന്നിട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്. വൈസ് ചാന്‍സലറായ വി.സി അപ്പാറാവിനെതിരെയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നുണ്ട്.

English summary
60 protesters, demanding the resignation of union ministers Smriti Irani and Bandaru Dattatreya over the suicides of Hyderabad research scholar Rohith Vemula and three medical students in Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X