കൊച്ചു കുട്ടികളെ പീഡിപ്പിക്കും... അതിനു ശേഷം അ‍ഞ്ച് രൂപയും കൊടുക്കും, ക്രൂരൻ ഈ 60കാരൻ....

  • Posted By: Desk
Subscribe to Oneindia Malayalam

ദില്ലി: കൊച്ചുകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച് അറുപത് വയസ്സുകാരൻ പിടിയിൽ. ഒമ്പതും അഞ്ചും വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചതിനാണ് കേസ്. ദക്ഷിണ ദില്ലിയിലെ തൊഴിലാളിയായ മുഹമ്മദ് ജൈനുള്‍ ആണ് അറസ്റ്റിലായത്. വീടിനു പുറത്ത് കളിക്കുകയായിരുന്ന കുട്ടികളെ മിഠായി വാഗ്ദാനംചെയ്ത് ഇയാള്‍ സ്വന്തം വീടിനുള്ളിലേയ്ക്ക് വിളിച്ചുകൊണ്ടുപോവുകയും പിഡിപ്പിക്കുകയുമായിരുന്നു.

മുഹമ്മദ് ജൈനുലിനെ ഭയന്ന് കുട്ടികള്‍ ഇക്കാര്യം ആരോടും പറഞ്ഞില്ല. എന്നാല്‍ വൈകുന്നേരത്തോടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഇളയ കുട്ടി കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയെ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനയിൽ ഗുരുതര പരിക്കുണ്ടെന്ന് മനസിലാകുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു.

മാതാപിതാക്കൾ ജോലിക്ക് പോയി

മാതാപിതാക്കൾ ജോലിക്ക് പോയി

കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്കുപോയ സമയത്താണ് സംഭവം നടന്നത്. മുഹമ്മദ് ജൈനുലിനെ പോലീസ് പീന്നീട് കോടതയില്‍ ഹാജരാക്കുകയും കോടതി ഇയാളെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്യുകയും ചെയിതുരുകികുരകയാണ്.

ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല

ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല

കുട്ടികളെ ഉപദ്രവിച്ച ശേഷം സംഭവം ആരോടും പറയരുതെന്ന് താക്കീത് നല്‍കുകയും കുട്ടികള്‍ക്ക് അഞ്ചു രൂപ വീതം നല്‍കുകയും ചെയ്തതായും പോലീസ് ഡെപ്യൂട്ടി കമ്മീഷണർ മഹാദയോ ദുംബ്രേ പറഞ്ഞു. ഭാര്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് ഇയാള്‍ കുട്ടികളെ പീഡനത്തിനിരയാക്കിയത്.

ദില്ലിയിൽ പീഡനങ്ങൾക്ക് കുറവില്ല

ദില്ലിയിൽ പീഡനങ്ങൾക്ക് കുറവില്ല

അതേസമയം നിർഭയ കേസിനു ശേഷവും രാജ്യ തലസ്ഥാനത്ത് പീഡനത്തിന് കുറവില്ല. മോഡലിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ പോലീസ് കഴിഞ്ഞ ദിലസം അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാന നഗരമായ ദില്ലിയിലെ സരോജിനി നഗറിലായിരുന്നു സംഭവം നടന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത ശേഷം മൂന്നംഗ സംഘം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് മോഡൽ പോലീസിനോട് പറഞ്ഞത്.

മൂന്ന് പ്രതികളെയും പോലീസ് 'പൊക്കി'

മൂന്ന് പ്രതികളെയും പോലീസ് 'പൊക്കി'

മുംബൈ സ്വദേശിയായ സംവിധായകൻ ദില്ലിയിലെത്തിയിട്ടുണ്ട് എന്ന് പറഞ്ഞ് ഇവർ മോഡലിനെ ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ച് മൂന്ന് പേരും തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് മോഡൽ പോലിസീനോട് പറഞ്ഞിരിക്കുന്നത്. ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം. പിറ്റേന്ന് ഡിസംബർ 26നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. വൈകാതെ മൂന്ന് പ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Police have arrested a 60-year-old man who sexually assaulted two minor girls and then gave them Rs 5 each not to tell anyone about the incident.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്