• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

6000 ലൗഡ്‌സ്പീക്കറുകള്‍ നീക്കി യുപി പോലീസ്; യോഗിയുടെ ഉത്തരവിന് പിന്നാലെ കടുത്ത നടപടി

Google Oneindia Malayalam News

ലഖ്‌നൗ: മതകേന്ദ്രങ്ങളുടെ ലൗഡ്‌സ്പീക്കറുകള്‍ നിയന്ത്രിക്കുന്നതിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടപടി തുടങ്ങി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവ് ലഭിച്ച പിന്നാലെ പോലീസ് 6000 ലൗഡ്‌സ്പീക്കറുകള്‍ എടുത്തുമാറ്റി. 30000ത്തോളം ലൗഡ്‌സ്പീക്കറുകളുടെ ശബ്ദം കുറച്ചു. എത്രത്തോളം ശബ്ദത്തില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വ്യക്തമക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്നവരുടെ വിവരങ്ങള്‍ ഏപ്രില്‍ 30നകം ശേഖരിക്കും. ജനങ്ങള്‍ സര്‍ക്കാര്‍ നടപടിയുമായി സഹകരിക്കുന്നുണ്ടെന്നും അവര്‍ തന്നെ ലൗഡ്‌സ്പീക്കറുകള്‍ എടുത്തുമാറ്റുന്നുണ്ടെന്നും എഡിജിപി പ്രശാന്ത് കുമാര്‍ അറിയിച്ചു. ഏപ്രില്‍ 30 വരെ നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മസ്ജിദുകള്‍, അമ്പലങ്ങള്‍, ചര്‍ച്ചുകള്‍ തുടങ്ങി എല്ലാ മത കേന്ദ്രങ്ങളിലും എത്ര ശബ്ദത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്ഥലത്ത് മാത്രം കേള്‍ക്കുന്ന തരത്തില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ചാല്‍ മതി എന്നാണ് നിര്‍ദേശം. ഈ ഉത്തരവ് വന്നതിന് പിന്നാലെയാണ് പോലീസ് നടപടി ആരംഭിച്ചത്. ആഗ്രയില്‍ മാത്രം 30 ലൗഡ് സ്പീക്കറുകള്‍ നീക്കം ചെയ്തു. 905 ലൗഡ്‌സ്പീക്കറുകളുടെ ശബ്ദം കുറയ്ക്കുകയും ചെയ്തു. മീററ്റ്, ബറേലി, ലഖ്‌നൗ, കാണ്‍പൂര്‍, അലഹാബാദ്, ഗോരഖ്പൂര്‍, വാരണാസി എന്നിവിടങ്ങളിലെല്ലാം പോലീസ് നടപടിയെടുത്തിട്ടുണ്ട്.

മൂന്ന് മണ്ഡലങ്ങളില്‍ നിറയാന്‍ ബിജെപി; സുരേഷ് ഗോപി നയിക്കും... പദ്ധതിയൊരുക്കാന്‍ അമിത് ഷാമൂന്ന് മണ്ഡലങ്ങളില്‍ നിറയാന്‍ ബിജെപി; സുരേഷ് ഗോപി നയിക്കും... പദ്ധതിയൊരുക്കാന്‍ അമിത് ഷാ

ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആരാധനാലയങ്ങളില്‍ ദിവസങ്ങള്‍ നീളുന്ന പരിപാടികള്‍ ഉണ്ടാകാറുണ്ട്. ഈ വേളയില്‍ ചട്ടം ലംഘിക്കരുതെന്ന് പോലീസ് നിര്‍ദേശം നല്‍കി. റമദാനിലെ അവസാന വെള്ളിയാഴ്ചയായ 29ന് പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടക്കാറുണ്ട്. ഈ വേളയില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗം നിയന്ത്രിക്കണമെന്ന് മതനേതാക്കളെ പോലീസ് ഉണര്‍ത്തി. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ പോലീസ് കൂടുതല്‍ സേനയെ വിന്യസിക്കും. ഇവിടെയുള്ള പള്ളികള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കി.

മുസ്ലിം പള്ളികളിലെ ബാങ്ക് വിളിക്കുന്നതിന് ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മധ്യപ്രദേശിലും ബിഹാറിലും ഈ വിഷയം ബിജെപി ഏറ്റെടുക്കുകയും ചെയ്തു. പള്ളികളില്‍ ലൗഡ്‌സ്പീക്കര്‍ ഉപയോഗിച്ചാല്‍ പള്ളിക്ക് മുമ്പിലെത്തി ഹനുമാന്‍ ചാലിസ നടത്തുമെന്നായിരുന്നു മഹാരാഷ്ട്രയിലെ ഭീഷണി. ഈ സാഹചര്യത്തില്‍ കൂടിയാണ് യുപിയില്‍ സര്‍ക്കാര്‍ നടപടിയെടുത്തത്. എന്നാല്‍ മുസ്ലിം ആരാധനാലയങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എങ്കിലും എല്ലാവരും സര്‍ക്കാര്‍ നിര്‍ദേശത്തോട് സഹകരിക്കുന്നുവെന്നും ഉദ്യോഗസ്ഥരുടെ പ്രതികരണം.

cmsvideo
  18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam
  English summary
  6000 More Loudspeakers Removed from Religious Places in Uttar Pradesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion