7 വയസുകാരിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ പോലീസ് ശ്രമം; തടഞ്ഞ പിതാവിനും ബന്ധുക്കള്‍ക്കും ക്രൂര മര്‍ദ്ദനം
അലഹബാദ്: ബലാത്സംഗം ചെയ്ത് കൊന്ന ഏഴ് വയസുകാരിയുടെ മൃതദേഹം ദഹിപ്പിക്കാനുള്ള ശ്രമം തടഞ്ഞ പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കള്‍ക്കും പോലീസിന്റെ ക്രൂര മര്‍ദ്ദനം. അലഹാബാദില്‍ നിന്ന് അമ്പത് കിലോമീറ്റര്‍ അകലെയാണ് സംഭവം. ഒരാഴ്ച മുമ്പ് തൊട്ടടുത്ത പതിനഞ്ച്കാരനാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ താല്‍പര്യത്തിന് വിരുദ്ധമായി ദഹിപ്പിക്കാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് തിരികെ നല്‍കിയിരുന്നെങ്കില്‍ ക്രമസമാധാന പ്രശ്‌നം ഉണ്ടാകുമായിരുന്നെന്നാണ് ഇതിനെകുറിച്ചുള്ള പോലീസ് ഭാഷ്യം.

കുട്ടിയുടെ മൃതദേഹവുമായി വീട്ടുകാര്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ തുടങ്ങിയതുകൊണ്ടാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായ ജോഗീന്ദര്‍ കുമാര്‍ പറഞ്ഞു. കുട്ടിയെ ബലാത്സംഗം ചെയ്ത കൂട്ടത്തിലൊരാള്‍ വില്ലേജ് കൗണ്‍സിലറുടെ ഭര്‍ത്താവാണെന്ന് ആരോപണമുണ്ട്.
ഇയാളുമായി ബലാത്സംഗക്കേസ് പ്രതിയുടെ പിതാവിന് അടുത്ത ബന്ധമാണുള്ളത്. അതുകൊണ്ടാണ് ഈ മാസം അഞ്ചിന് നടന്ന ബലാത്സംഗത്തെകുറിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാതിരുന്നതെന്നും ആരോപണമുണ്ട്. പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി പോയിട്ടും ആരും തന്നെ തിരിഞ്ഞ് നോക്കിയില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.












Click it and Unblock the Notifications