ഇന്ത്യയിലെ 70 ശതമാനം എടിഎമ്മുകള്‍ സുരക്ഷിതമല്ല!! കാത്തിരിക്കുന്നത് സൈബർ ആക്രമണങ്ങള്‍

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ 70 ശതമാനം വരുന്ന എടിഎമ്മുകൾക്കും സൈബർ ആക്രമണങ്ങളെ ചെറുക്കാൻ കഴിവില്ലാത്തതാണെന്ന് കണ്ടെത്തൽ. രാജ്യത്ത് സൈബർ ആക്രമണ ഭീഷണി നേരിടുന്ന 99 രാജ്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കാലഹരണപ്പെട്ടു കഴിഞ്ഞ വിൻഡോസ് എക്സ് പി പതിപ്പ് സൈബര്‍ ആക്രമണണങ്ങളെ ചെറുക്കാൻ കഴിയില്ലെന്നും ലോകത്ത് 70 ശതമാനം വിൻഡോസ് എക്സ്പി ഉപയോഗിക്കുന്നത് ഇന്ത്യയിലെ എടിഎമ്മുകളിലാണെന്നുമാണ് കണ്ടെത്തൽ.

2014ൽ മൈക്രോസോഫ്റ്റ് വിൻഡോസ് എക്സ്പിയ്ക്ക് പിന്തുണ അവസാനിപ്പിച്ചതോടെ വിന്‍ഡോസ് എക്സ്പിയുടെ സുരക്ഷയും അവതാളത്തിലായിക്കഴിഞ്ഞിരുന്നു. ഇതോടെ എക്സ്പിയുടെ മുഴുവൻ നിയന്ത്രണവും വിൽപ്പനക്കാരിലേയ്ക്ക് എത്തിച്ചേർന്നിരുന്നു.

ഇന്ത്യയിൽ സംഭവിച്ചത്

ഇന്ത്യയിൽ സംഭവിച്ചത്

ആന്ധ്ര പോലീസിന്‍റെ 102 കമ്പ്യൂട്ടർ സംവിധാനങ്ങൾ ശനിയാഴ്ച ഹാക്ക് ചെയ്തിരുന്നു. ഇതിന് പുറമേ നിസാൻ- റിനോൾട്ട് സഖ്യത്തിൻറെ പ്രൊഡക്ഷൻ പ്ലാന്റിലും സൈബര്‍ ആക്രമണമുണ്ടായിട്ടുണ്ട്. ചെന്നൈയിലാണ് സംഭവം. എന്നാൽ കമ്പനി ഇതെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. 100 കമ്പ്യൂട്ടർ സംവിധാനങ്ങൾ ആക്രമിച്ചെന്നും ഇനി സുരക്ഷാ ഭീഷണി അവശേഷിക്കുന്നില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിലെനാഷണല്‍ സൈബർ സെക്യൂരിറ്റി അഡ്വൈസർ ഗുൽഷണൻ റായ് പറഞ്ഞു.

എന്താണ് 'വന്ന ഡിക്രിപ്റ്റർ'

എന്താണ് 'വന്ന ഡിക്രിപ്റ്റർ'

വന്നാ ഡിക്രിപ്റ്റർ, വന്നാ ക്രൈ എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന മാൽവെയറുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നതെന്നാണ് വിദഗ്ദരുടെ കണ്ടെത്തൽ. റാൻസംവെയര്‍ എന്ന പേരിൽ മാൽവെയറുകൾ ഡിജിറ്റല്‍ ഡാറ്റ എൻക്രിപ്റ്റ് ചെയ്ത് പണം ആവശ്യപ്പെട്ട് നല്‍കിയ ശേഷം മാത്രം ഡിക്രിപ്റ്റ് ചെയ്ത് നൽകുന്നതാണ് ആക്രമണത്തിന്‍റെ രീതി. ബ്രിട്ടണ്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങളെയാണ് സൈബര്‍ ആക്രമണം കാര്യമായി ബാധിച്ചിരിക്കുന്നത്. ബ്രിട്ടണ്‍, യുഎസ്, റഷ്യ, ചൈന തുടങ്ങിയ വമ്പന്‍ രാജ്യങ്ങളെയാണ് സൈബര്‍ ആക്രമണം കാര്യമായി ബാധിച്ചിരിക്കുന്നത്.

 എടിഎമ്മുകൾക്ക് സുരക്ഷാ ഭീഷണി

എടിഎമ്മുകൾക്ക് സുരക്ഷാ ഭീഷണി

രാജ്യത്തെ 70 ശതമാനത്തോളം എടിഎമ്മുകളിലും ഉപയോഗിക്കുന്നത് കാലഹരണപ്പെട്ട വിൻഡോസ് എക്സ്പി പതിപ്പാണ്. സൈബർ ആക്രമണങ്ങളെ ചെറുക്കാൻ സുരക്ഷാ സംവിധാനങ്ങളിലാത്ത വിൻഡോസ് എകസ്പിയുടെ നിയന്ത്രണം ഹാക്കർമാര്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമെന്നും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

ബ്രിട്ടന്‍റെ ഹെൽത്ത് സർവ്വീസ് പണിമുടക്കി

ബ്രിട്ടന്‍റെ ഹെൽത്ത് സർവ്വീസ് പണിമുടക്കി

ഇംഗ്ലണ്ടിലെ നാഷ്ണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ പ്രവര്‍ത്തനങ്ങളാണ് സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താറുമാറയത്. എന്നാല്‍ എന്‍എച്ച്എസിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നില്ല ആക്രമണം. ലണ്ടന്‍, ബ്ലാക്‌സ്റ്റോണ്‍, നോട്ടിംഗ്ഹാം, ഹെര്‍ട്ട്‌ഷോര്‍ട്ട് ഷെയര്‍ എന്നിവിടങ്ങളിലെ ആശുപത്രികളെയും ട്രസ്റ്റുകളെയും സാങ്കേതിക തകരാര്‍ ബാധിച്ചു. കംബ്യൂട്ടര്‍ നെറ്റ് വര്‍ക്കുകള്‍, ഫോണ്‍ അടക്കമുള്ള എല്ലാ ആശയവിനിയമങ്ങളും ഇതോടെ തടസ്സപ്പെട്ടു.

 കേസുകളിൽ വർധനവ്

കേസുകളിൽ വർധനവ്

റാന്‍സംവെയര്‍ ബാധിച്ച 75,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി സൈബര്‍ സുരക്ഷാ കമ്പനിയായ അവാസ്റ്റ് പറയുന്നു. ബിറ്റ്‌കോയിന്‍ വഴി 300 ഡോളര്‍ മുതല്‍ 600 ഡോളര്‍ വരെയാണ് (ഏകദേശം 19,000 രൂപ മുതല്‍ 38,000 രൂപ വരെ) ആക്രമണകാരികള്‍ ആവശ്യപ്പെടുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ വണ്‍ ഇന്ത്യ സന്ദര്‍ശിക്കീൂ..

വാർത്തകൾ വേഗത്തിലറിയാൻ വണ്‍ ഇന്ത്യ സന്ദര്‍ശിക്കീൂ..

പരമാധികാരം ബഹുമാനിക്കണം:ചൈനീസ് ഉച്ചകോടി ഇന്ത്യ ബഹിഷ്കരിച്ചു,ആശങ്കയ്ക്ക് പിന്നിൽ സാമ്പത്തിക ഇടനാഴി!! കൂടുതൽ വായിക്കാൻ

English summary
What was more worrying about the global cyberattack was the fact that the outdated Windows XP version that turned out to be the weak link, crippling information systems around the world, is used by 70% of Indian ATMs.
Please Wait while comments are loading...