Get Updates
Get notified of breaking news, exclusive insights, and must-see stories!

കണക്കില്‍പ്പെടാത്ത 75000 മരണങ്ങള്‍, രണ്ടാം തരംഗത്തില്‍ ബീഹാറിനെ വെട്ടിലാക്കി കണക്കുകള്‍

ദില്ലി: ബീഹാറില്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ കണക്കില്‍പ്പെടാത്ത 75000 മരണങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിലാണ് ഇത്രയും മരണങ്ങള്‍ രേഖപ്പെടുത്തിയത്. അതേസമയം ഇവരുടെ മരണത്തിന് രണ്ടാം തരംഗമാണ് കാരണമെന്ന് പറയാനാവില്ല. മരണകാരണം അജ്ഞാതമാണെന്ന് ബീഹാര്‍ സര്‍ക്കാരിന്റെ ഡാറ്റ സൂചിപ്പിക്കുന്നു. ബീഹാറിന്റെ ഔദ്യോഗിക മരണനിരക്കിനേക്കാള്‍ പത്ത് മടങ്ങ് അധികമാണ് ഇപ്പോള്‍ പുറത്തുവന്ന മരണനിരക്ക്.

1

ബീഹാര്‍ സര്‍ക്കാര്‍ മരണനിരക്ക് കുറച്ചുകാണിക്കുന്നു എന്ന വാദത്തിന് ശക്തിപകരുന്നതാണ് ഈ കണക്കുകള്‍. 2019ല്‍ ജനുവരി-മെയ് മാസത്തില്‍ 1.3 ലക്ഷം പേരാണ് മരിച്ചത്. ഇവരുടെ കാരണങ്ങളും വ്യക്തമല്ല. 2021ല്‍ ഇതേ സമയത്ത് 2.2 ലക്ഷം പേരാണ് മരിച്ചത്. ബീഹാര്‍ സിവില്‍ രജിസ്‌ട്രേഷന്‍ സിസ്റ്റത്തിന്റെ ഡാറ്റയിലാണ് ഇക്കാര്യങ്ങളുള്ളത്. ഈ മരണങ്ങളില്‍ പകുതിയും മെയ് മാസത്തിലാണ് സംഭവിച്ചിരിക്കുന്നത്. 2019നെ അപേക്ഷിച്ച് 82500 മരണങ്ങളാണ് കൂടുതലായി ഈ വര്‍ഷം സംഭവിച്ചിരിക്കുന്നത്.

നേരത്തെ ബീഹാറിന്റെ ഔദ്യോഗിക കൊവിഡ് കണക്കുകളില്‍ കാര്യമായ മാറ്റം വന്നിരുന്നു. 7,717 പേരായിരുന്നു കൊവിഡ് ബാധിച്ച് മരിച്ചതായുള്ള കണക്ക്. എന്നാല്‍ 3951 പേര്‍ കൂടി ഈ പട്ടികയിലേക്ക് വന്നു. എന്നാല്‍ ഇവര്‍ എപ്പോഴാണ് മരിച്ചതെന്ന് പോലും രേഖപ്പെടുത്തിയിരുന്നില്ല. അതേസമയം സര്‍ക്കാര്‍ കണക്കുകള്‍ മറച്ചുവെക്കുന്നു എന്ന ആരോപണം ഇതോടെ വീണ്ടും ശക്തമായിരിക്കുകയാണ്. അതേസമയം കൊവിഡ് ബാധിച്ച് മരിച്ചവരുടെ കണക്കില്‍ വലിയ അന്തരമുണ്ടെന്നാണ് വ്യക്തമാക്കുന്നത്. 74808 മരണങ്ങളെങ്കിലും ബീഹാറില്‍ രേഖപ്പെടുത്തിയില്ലെന്നാണ് സൂചന.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

ബീഹാറില്‍ നേരത്തെ തന്നെ ആരോഗ്യ മേഖല തരിപ്പണമായ അവസ്ഥയിലാണ്. മരണങ്ങള്‍ രേഖപ്പെടുത്തുന്ന കാര്യത്തിലും വളരെ പിന്നിലാണ് ബീഹാര്‍. ഇതിന് പുറമേയാണ് സര്‍ക്കാര്‍ തന്നെ കാര്യങ്ങള്‍ മറച്ചുവെക്കുന്നത്. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ദില്ലി തുടങ്ങിയ സംസ്ഥാനങ്ങളിലും നേരത്തെ മരണനിരക്ക് കുറച്ചുകാണിക്കുന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രം 4.8 ലക്ഷം കണക്കില്‍പ്പെടുത്താത്ത മരണങ്ങളുണ്ടെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഹോട്ട് ലുക്കിൽ ലക്ഷ്മി റായിയുടെ ബിക്കിനി ചിത്രങ്ങൾ; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
    Novavax vaccine is 90 percent effective against virus | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+