കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുതിച്ചുയര്‍ന്ന് കൊവിഡ് നിരക്ക്; 24 മണിക്കൂറിനിടെ 75760 പുതിയ രോഗികളും 1023 മരണവും

Google Oneindia Malayalam News

ദില്ലി: റെക്കോര്‍ഡുകള്‍ ഭേദിച്ച് രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 75260 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു. 3310234 പേര്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂരില്‍ 1023 പേര്‍ക്ക് കൊവിഡ് മൂലം ജീവന്‍ നഷ്ടമാവുകയും ചെയ്തു. അതേസമയം ആശ്വകരമാവുന്ന കണക്കാണ് രോഗമുക്തിയുടെ കാര്യത്തിലുള്ളത്. രാജ്യത്ത് 25,23,772 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്നലെ 9,24,998 സാമ്പിളുകളാണ് പരിശോധിച്ചത്.

Recommended Video

cmsvideo
കഴിഞ്ഞ ദിവസം മാത്രം 75000 കടന്ന് കൊവിഡ് കേസുകള്‍

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 7 ലക്ഷം കടന്നു. 718,711 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ചത്. 23089 പേര്‍ മഹാരാഷ്ട്രയില്‍ കൊവിഡ് കാരണം മരിക്കുകയും ചെയ്തു. 522427 പേര്‍ക്ക് രോഗമുക്തി നേടാന്‍ കഴിഞ്ഞുവെന്നതാണ് ആശ്വാസകരം. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ ഇന്നലെ 5958 ആളുകൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 5606 പേർക്ക് കൂടി രോഗമുക്തി. 118 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ 1290, കോയമ്പത്തൂരിൽ 484 എന്നിങ്ങനെയാണ് പുതിയ രോഗികൾ. കേരളത്തോട് ചേർന്ന് കിടക്കുന്ന നീലഗിരിയിൽ ഇന്നലെ നാല് പേർക്ക് മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളു.

corona

നിയന്ത്രണങ്ങല്‍ നീക്കിയതോടെ കർണാടകയിൽ വൈറസ് ബാധിതരുടെ എണ്ണവും മരണ നിരക്കും കൂടുന്നു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 8580 പേർക്കാണ്. ബെംഗളൂരുവിൽ പുതുതായി 3284പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3ലക്ഷം കടന്നു. 7249പേർ കൂടി ആശുപത്രി വിട്ടതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 83, 608 ആയി. ഇതുവരെ 5091 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. സംസ്ഥാനത്ത് ഇന്നലെ 133 പേര്‍ക്കാണ് കൊവിഡ്.

അതേസമയം കേരളത്തില്‍ ഇന്നലെ 2476 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 461 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 215 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 204 പേര്‍ക്കും, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നിന്നുള്ള 193 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 180 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 137 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 133 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 101 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

KAS Exam Result: കെഎഎസ് പ്രാഥമിക പരീക്ഷഫലം പ്രസിദ്ധീകരിച്ചു; മെയിന്‍ പരീക്ഷ നവംബറില്‍KAS Exam Result: കെഎഎസ് പ്രാഥമിക പരീക്ഷഫലം പ്രസിദ്ധീകരിച്ചു; മെയിന്‍ പരീക്ഷ നവംബറില്‍

English summary
75260 fresh cases in last 24 hour: India's covid tally crosses 33 million
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X