തലൈവിയുടെ വേര്‍പാടില്‍ മരിച്ചത് 77 പേര്!!പാര്‍ട്ടിയുടെ വെളിപ്പെടുത്തല്‍ സത്യമോ
77 പേര് മരിച്ചതായി എഐഎഡിഎംകെയാണ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്
ചെന്നൈ: 75 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മരിച്ചതോടെ 77 പേര് മരിച്ചെന്ന് എഐഎഡിഎംകെ. ജയലളിതയുടെ രോഗത്തിലും നിര്യാണത്തിലും മനം നൊന്തായിരുന്നു മരണമെന്നുമാണ് പാര്‍ട്ടിയുടെ അവകാശവാദം.
ജയലളിതയുടെ രോഗത്തിലും മരണത്തിലും മനംനൊന്ത് തമിഴ്നാട്ടില്‍ ഇതിനകം 77 പേര് മരിച്ചതായി എഐഎഡിഎംകെയാണ് ബുധനാഴ്ച രാത്രി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത്.

ദുരിതാശ്വാസം
ജയലളിതയുടെ മരണത്തില്‍ മനംനനൊന്ത് മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് എഐഎഡിഎംകെ പ്രഖ്യാപിച്ചിട്ടുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ജയലളിത മരിച്ച ദുഃഖത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച എഐഎഡിഎംകെ പ്രവര്‍ത്തകര്‍ക്കും വിരല്‍ മുറിച്ചവര്‍ക്കും 50, 000 രൂപ വീതം നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.

മരണം എപ്പോള്‍
33 പേര് ജയലളിതയുടെ മരണത്തെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ഇന്റലിജന്‍സും വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ സെപ്തംബര്‍ 22ന് ശേഷമാണോ ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായതിന് ശേഷമാണോ മരിച്ചതെന്ന് പാര്‍ട്ടി കുറിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.

ബലി നല്കി ആരാധകര്‍
ജയലളിതയുടെ രോഗാവസ്ഥയില്‍ മനം നൊന്ത് കൂടല്ലൂരില്‍ സ്വയം ബലികഴിയ്ക്കാന്‍ ശ്രമിച്ച പാര്‍ട്ടി നേതാവിന്റെ ചികിത്സയും പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ട്. പുതുക്കൂരൈപേട്ടെ സ്വദേശിയാണ് മരിക്കാനൊരുങ്ങിയത്.

ദുഖത്തില്‍ വിരലറുത്ത്
ജയലളിതയുടെ മരണവാര്‍ത്തയറിഞ്ഞ് വിരലറുത്ത തിരുപ്പൂരിലെ മകാലിയുടെ ചികിത്സാ ചെലവും പാര്‍ട്ടി തന്നെ ഏറ്റെടുക്കും. ഇരുവര്‍ക്കും പാര്‍ട്ടി 50, 000 രൂപ വീതം നല്കാന് പ്രഖ്യാപിച്ചിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications