Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യഘട്ടം സമാപിച്ചു, പോളിംഗ് 78.03 ശതമാനം

ദില്ലി: മണിപ്പൂര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ 78.03 ശതമാനം പോളിംഗ്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ 1721 പോളിംഗ് സ്‌റ്റേഷനുകളിലായിട്ടാണ് വോട്ടെടുപ്പ് നടന്നത്. 38 നിയമസഭാ സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തിലെ മത്സരം. സമാധാനപരമായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രാജേഷ് അഗര്‍വാള്‍ പ്രതികരിച്ചു. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതും മറ്റു ചില മണ്ഡലങ്ങളില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ആകാശത്തേക്ക് വെടിവെയ്‌ക്കേണ്ടി വന്നതും ഒഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും രാജേഷ് അഗര്‍വാള്‍ വ്യക്തമാക്കി.

കിഴക്കന്‍ ഇംഫാലില്‍ 76.64 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം പടിഞ്ഞാറന്‍ ഇംഫാലില്‍ 82.19 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബിഷ്ണുപൂരില്‍ 73. 44 ശതമാനവും ചുരാചന്ദ്പൂരില്‍ 74.45 ശതമാനവും കാംഗ്‌പോക്പിയില്‍ 82.19 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. സൈകുള്‍, സൈതു, താന്‍ലോണ്‍, ഹെംഗെല്‍പ്, സിഘട്ട് എന്നീ മണ്ഡലങ്ങളിലെ ഏഴ് പോളിംഗ് സ്‌റ്റേഷനുകളിലാണ് വോട്ടിംഗ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയത് എന്ന് രാജേഷ് അഗര്‍വാള്‍ പറഞ്ഞു. ഇവിഎം തകരാറിലാക്കിയ സംഭവങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

22

തകരാറിലായ ഇവിഎമ്മുകള്‍ മാറ്റി സ്ഥാപിച്ചതിന് ശേഷം സിംഘട്ടിലും സൈകുളിലും പോളിംഗ് പുനരാരംഭിച്ചുവെന്നും രാജേഷ് അഗര്‍വാള്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പോളിംഗ് ഓഫീസറും മരണപ്പെട്ടു. ഫെര്‍സോള്‍ ജില്ലയിലെ തിപായിമുഖ് മണ്ഡലത്തിലാണ് സംഭവം. മണിപ്പൂര്‍ റൈഫിള്‍സിലെ ഹവില്‍ദാര്‍ ആയ സുരക്ഷാ ഉദ്യോഗസ്ഥനെ തിങ്കളാഴ്ച രാവിലെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വെടിയേറ്റാണ് അദ്ദേഹത്തിന്റെ മരണം. സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റാവാം മരണമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആംരഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മരണപ്പെട്ടത് പക്ഷാഘാതം സംഭവിച്ചിച്ചിട്ടാണ്.

മാര്‍ച്ച് മൂന്നിനാണ് മണിപ്പൂരിലെ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. ബാക്കിയുളള 22 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. മാര്‍ച്ച് പത്തിന് വോട്ടെണ്ണല്‍ നടക്കും. ആദ്യഘട്ടത്തില്‍ 5,80,607 പുരുഷന്മാരും 6,28,657 സ്ത്രീകളും 175 ട്രാന്‍സ്‌ജെന്‍ഡര്‍മാരും അടക്കം 12,09,439 പേരാണ് വോട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+