കത്വയിലെ കൂട്ടബലാത്സംഗം നേരത്തെ ആസൂത്രണം ചെയ്തത്, പ്രതികള്‍ മാസങ്ങളോളം ഇരയ്ക്കായി കാത്തിരുന്നു!!

  • Written By: Vaisakhan MK
Subscribe to Oneindia Malayalam

ശ്രീനഗര്‍: കത്വയില്‍ എട്ടുവയസുകാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ കണ്ടെത്തല്‍. മാസങ്ങളോളം ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണ് ഇതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കേസ് മറ്റുള്ള കേസുകളിലെ പോലെ പെട്ടെന്നുണ്ടായ വികാരത്തില്‍ നിന്ന് ഉണ്ടായതല്ലെന്ന് പോലീസ് പറയുന്നു. ഗ്രാമത്തില്‍ നിന്ന് ഏത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകണമെന്ന് പ്രതികളെ നേരത്തെ ആസൂത്രണം ചെയ്തു. ഇതിന് ശേഷം ഇരയെ നിരന്തരം നിരീക്ഷിച്ചു. ഈ കുട്ടി എത് തരക്കാരിയാണെന്നും ഇവര്‍ ശ്രദ്ധിച്ചിരുന്നു. സംശയം വരാതിരിക്കാന്‍ ഇവര്‍ കൃത്യം നടത്തേണ്ട സമയവും അതെവിടെ വച്ച് നടത്തണമെന്നും പരസ്പരം അറിഞ്ഞ് വെച്ചിരുന്നു.

രാഹുല്‍ വരുന്നൂ...മോദിയെ തകര്‍ക്കാന്‍, ഒപ്പം പുതിയ പ്രചാരണ തന്ത്രങ്ങളും!! യാത്ര മോഡല്‍ ട്രെന്‍ഡിങ്!!

1

ഇതിനിടയില്‍ ആവേശം കൂടിയപ്പോഴാണ് ഉത്തര്‍പ്രദേശില്‍ നിന്ന് ഒരാളെ ക്രൂരകൃത്യത്തിന്റെ ഭാഗമാക്കിയതെന്ന് പോലീസ് പറയുന്നു. ഹിന്ദുവിഭാഗം എന്ന തരത്തില്‍ ഇവര്‍ക്ക് പ്രമുഖ രാഷ്ട്രീയ കക്ഷികളില്‍ നിന്ന് പിന്തുണ ലഭിച്ചിരുന്നുവെന്നാണ് സൂചന. അതില്‍ സാമ്പത്തിക പിന്തുണ വരെ ഉണ്ടെന്നാണ് സൂചന. മുന്‍ റവന്യൂ ഓഫീസറായ സഞ്ജി റാം ഈ മേഖലയില്‍ വലിയ രാഷ്ട്രീയ സ്വാധീനം ഉള്ളയാളാണ്. ഇയാള്‍ പോലീസുകാര്‍ക്ക് കൈക്കൂലി നല്‍കിയിരുന്നു. മുതിര്‍ന്ന ബിജെപി മന്ത്രിമാരെയും എംഎല്‍എമാരെയും ഉപയോഗിച്ച് കേസില്‍ സ്വാധീനം ചെലുത്തുകയും ചെയ്തു. കേസ് സിബിഐക്ക് വിട്ടാല്‍ ഒരുകാലത്തും തെളിയാന്‍ പോകുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്നായറിയാം.

2

ഹിന്ദു ഏകഥാ മഞ്ച് നേരത്തെ തന്നെ ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചവരാണ്. അതേസമയം കേസിലെ പ്രധാന പ്രതിയായ റാം ബക്കര്‍വാള്‍ വിഭാഗവുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അടുത്ത പൊതു തിരഞ്ഞെടുപ്പ് വരെ ഗുജ്ജാറുകളും ബക്കര്‍വാള്‍ വിഭാഗക്കാരും ഇവിടെ സുരക്ഷിതരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലീങ്ങള്‍ക്കെതിരെ കലാപം അഴിച്ചുവിടാനും ആഹ്വാനമുണ്ട്. അതേസമയം കശ്മീര്‍ ജനസംഖ്യയുടെ വെറും നാല് ശതമാനം മാത്രമാണ് ബക്കര്‍വാള്‍ വിഭാഗമുള്ളത്. ഇവരെ തുരത്തിയോടിക്കാനുള്ള ഹിന്ദു പ്രവര്‍ത്തകരുടെ ശ്രമം മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കും തലവേദനയാണ്.

ഫേസ്ബുക്കിലെ "ലൈക്കാകർഷണ യന്ത്രമല്ല" ദേശീയ രാഷ്ട്രീയം, ബൽറാമിനോട് ബിജെപി നേതാവ്!

രാഹുലിന്റെ അർദ്ധരാത്രി പ്രതിഷേധത്തിൽ താരമായി പ്രിയങ്ക.. ബാരിക്കേഡ് ചാടിക്കടന്നെത്തി.. ഒപ്പം മകളും

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
8 Year-Olds Rape and Murder in Kathua Was Plotted for Months

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്