ഐസിസില്‍ അകപ്പെട്ട 8 വയസ്സുകാരന്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു
ധമാക്കസ്: ഐസിസിന്റെ വലയില്‍ കുടുങ്ങിയ കുട്ടി ചാവേറുകളുടെ അവസ്ഥ പുറം ലോകത്തോട് വിളിച്ച് പറയുകയാണ് എട്ട് വയസ്സുകാരനായ തയിം. അല്‍ റഖാ സിറ്റി ഐസിസിന്റെ പിടിയിലായപ്പോഴാണ് തയിം തീവ്രവാദികളുടെ പരിശീലന ക്യാമ്പില്‍ എത്തിയത്.
അല്‍ റഖയിലെ സ്‌കൂളുകള്‍ ഐസിസിന്റെ അധീനതയിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. തുടക്കത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കളിപ്പാട്ടങ്ങളാണ് നല്‍കിയിരുന്നത് എന്ന് പറയുന്നു. പിന്നീട് പാഠ വിഷയങ്ങള്‍ പഠിപ്പിയ്ക്കുന്നത് നിര്‍ത്തി ഇസ്ലാം മത പഠനം മാത്രമായി.

സ്വന്തം ചാവേറുകളായി പൊട്ടി തെറിക്കാനും ബോംബു നിര്‍മ്മിക്കാനും അവര്‍ സ്‌കൂളുകളില്‍ പഠിപ്പിച്ചു. കാര്‍ ബോംബുകള്‍ നിര്‍മ്മിക്കാനും ആള്‍ക്കൂട്ടത്തിലേക്ക് പോയി ബട്ടന്‍ അമര്‍ത്തി പൊട്ടി തെറിക്കാനും ഇസ്ലാമിന് വേണ്ടി സ്വയം ബലിയര്‍പ്പിക്കാനും അവര്‍ പ്രേരിപ്പിച്ചതായി തയിം പറയുന്നു.
13ാം വയസ്സിലാണ് തയിം ഐസിസിന്റെ വലയില്‍ നിന്നും രക്ഷപ്പെടുന്നത്. ഐസിസിന്റെ കയ്യില്‍ അകപ്പെടുന്നവരുടെ തലയറുക്കാനും തോക്കുകള്‍ ഉപയോഗിക്കാനും പ്രത്യേകം പഠിപ്പിച്ചിരുന്നതായി പറയുന്നു. കുട്ടി ചാവേറുകളെ ഉപയോഗിച്ച് ഐസിസ് ആക്രമണം നടത്തുന്ന കഥകള്‍ ആദ്യമായിട്ടല്ല പുറത്തു വരുന്നത്. ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഐസിസ് ക്രൂരതയുടെ കണ്ണി മാത്രമാണ് തയിം.












Click it and Unblock the Notifications