Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാര്‍ക്ക് വേണം മതസ്വാതന്ത്ര്യവും ലിംഗസമത്വവും!

ദില്ലി: ജനാധിപത്യ - മതേതരത്വ രാജ്യമായ ഇന്ത്യയില്‍ മതസ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്ന എത്ര പേരുണ്ടാകും. പകുതിപ്പേര്‍, അല്ലെങ്കില്‍ ആഗോളശരാശരി ആയ മുക്കാല്‍ ശതമാനം പേര്‍? അല്ല, അതിനും മേലെയാണ് മതസ്വാതന്ത്ര്യത്തിനായി അവകാശ വാദമുന്നയിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം. ഇന്ത്യന്‍ ജനതയില്‍ 83 ശതമാനം പേരും മതസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരാണ് എന്നാണ് സര്‍വേ ഫലം പറയുന്നത്.

മതസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവരുടെ ആഗോളശരാശരി എന്ന് പറയുന്നത് 74 ശതമാനമാണ്. പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വ്വേയിലാണ് ഈ ഫലങ്ങള്‍ പുറത്തുവന്നത്. 38 രാജ്യങ്ങളിലായി നാല്‍പതിനായിരത്തിലധികം പേരില്‍ നിന്നാണ് സര്‍വ്വേ വിവരങ്ങള്‍ എടുത്തത്. ഏപ്രില്‍, മെയ് മാസങ്ങളിലായിരുന്നു സര്‍വ്വേ. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗവേഷക സംഘമാണ് പ്യൂ റിസര്‍ച്ച് സെന്റര്‍.

map-india

മതസ്വാതന്ത്ര്യം മാത്രമല്ല, ലിംഗസമത്വത്തിനും വേണ്ടി വാദിക്കുന്നവരാണ് ഇന്ത്യക്കാര്‍. ഇക്കാര്യത്തിലും അന്തര്‍ദേശീയ ശരാശരിയെക്കാള്‍ മുകളിലാണ് ഇന്ത്യയുടെ സ്ഥാനം. ലോകത്ത് 65 ശതമാനം പേര്‍ സത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുമ്പോള്‍ ഇന്ത്യയില്‍ അത് 71 ശതമാനമാണ്. 38 ശതമാനം ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നു. എന്നാല്‍ മറ്റ് രാജ്യക്കാരുടെ അഭിപ്രായത്തില്‍ ഇന്റര്‍നെറ്റില്‍ സെന്‍സര്‍ഷിപ്പ് ആവശ്യമില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+