കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലാഖ് ചൊല്ലി വിവാഹമോചനം വേണ്ട... ഇന്ത്യയിലെ മുസ്ലീം സ്ത്രീകള്‍ പറയുന്നു

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ അവസ്ഥയെ പറ്റി പല വാര്‍ത്തകളും വരുന്നുണ്ട്. അവയില്‍ എത്രത്തോളം ശരിയുണ്ടെന്ന കാര്യത്തില്‍ തര്‍ക്കങ്ങളും സംവാദങ്ങളും നടക്കുന്നും ഉണ്ട്.

എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന കാര്യത്തെ കുറിച്ച് മുസ്ലീം സ്ത്രീകള്‍ക്ക് കാര്യമായ അഭിപ്രായ വ്യത്യാസം ഉണ്ടാകാനിടയില്ല. തലാഖ് ചൊല്ലുന്നതിനെ കുറിച്ച് മുസ്ലീം സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിയ്ക്കുന്നു. 92 ശതമാനം സ്ത്രീകളും മൂന്ന് വട്ടം തലാഖ് ചൊല്ലിയുള്ള വിവാഹ മോചനത്തിന് എതിരാണത്രെ.

തലാഖ്

തലാഖ്

മൂന്ന് വട്ടം തലാഖ് ചൊല്ലിയാല്‍ ഭര്‍ത്താവിന് ഭാര്യയെ ഉപേക്ഷിയ്ക്കാം. ഇതിനെതിരെ പല കോണുകളില്‍ നിന്ന് പ്രതിഷേധം ഉയരുന്നുണ്ട്.

ഇപ്പോള്‍ നവമാധ്യമങ്ങള്‍ വഴിയും

ഇപ്പോള്‍ നവമാധ്യമങ്ങള്‍ വഴിയും

ലോകം പുരോഗതിയിലേക്ക് നീങ്ങുമ്പോള്‍ അതും ദുരുപയോഗം ചെയ്യപ്പെടുമെന്ന് ഉറപ്പല്ലേ... ഇപ്പോള്‍ സ്‌കൈപ്പ് വഴിയും, വാട്‌സ് ആപ്പ് വഴിയും എസ്എംഎസ് വഴിയും തലാഖ് ചൊല്ലല്‍ പതിവായിക്കൊണ്ടിരിയ്ക്കുകയാണ്.

 സ്ത്രീകളുടെ കാര്യം കഷ്ടം

സ്ത്രീകളുടെ കാര്യം കഷ്ടം

ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ കാര്യം വളരെ കഷ്ടത്തിലാണന്നാണ് ഭാരതീയ മുസ്ലീം മഹിള ആന്ദോളന്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. സാമൂഹ്യമായും സാമ്പത്തികമായും അവര്‍ ഏറെ പിറകിലാണത്രെ.

ശൈശവ വിവാഹം

ശൈശവ വിവാഹം

മുസ്ലീം സമുദായത്തില്‍ ഇപ്പോഴും പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിച്ചയയ്ക്കുന്ന രീതി തുടരുന്നുണ്ടെന്നാണ് കണ്ടെത്തല്‍. അമ്പത് ശതമാനം സ്ത്രീകളും 18 വയസ്സിന് മുമ്പ് വിവാഹിതരാകുന്നു എന്നാണ് കണക്ക്.

ബഹുഭാര്യാത്വം

ബഹുഭാര്യാത്വം

സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ തൊണ്ണൂറ് ശതമാനത്തിലധികവും ശക്തമായി എതിര്‍ക്കുന്ന ഒന്നാണ് ഭര്‍ത്താക്കന്‍മാരുടെ രണ്ടാം വിവാഹം.

 ഗാര്‍ഹിക പീഡനം

ഗാര്‍ഹിക പീഡനം

വിവാഹിതരാകുന്ന മുസ്ലീം സ്ത്രീകളില്‍ 55 ശതമാനം പേരും ഗാര്‍ഹിക പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നാണ് സര്‍വ്വേയിലെ കണ്ടെത്തല്‍.

10 സംസ്ഥാനങ്ങള്‍

10 സംസ്ഥാനങ്ങള്‍

രാജ്യത്തെ 10 സംസ്ഥാനങ്ങളില്‍ നിന്നായി 471ദ സ്ത്രീകളിലാണ് ഭാരതീയ മുസ്ലീം മഹിള ആന്ദോളന്‍ സര്‍വ്വേ നടത്തിയത്.

English summary
In a first of its kind study, the women have unequivocally voiced their dissent against the discriminatory practice of triple talaq with 92.1% seeking its ban.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X