കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നം മാത്രമോ, 95 കോടി ഇന്ത്യക്കാരും ഇന്റര്‍നെറ്റിന് പുറത്ത്!!

95 കോടി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റിന്റെ പരിധിക്കപ്പുറമാണെന്ന് പഠനം. സ്മാര്‍ട്ട് ഫോണുകളുടെ ശരാശരി വില കുറഞ്ഞുവരുന്നുണ്ടെങ്കിലും സാധാരണക്കാരെ ആകര്‍ഷിക്കാനായിട്ടില്ല

  • By Ashif
Google Oneindia Malayalam News

മംഗളൂരു: ലോകത്തെ ഏറ്റവും കുറഞ്ഞ മൊബൈല്‍ ഡാറ്റയുള്ള രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെങ്കിലും 95 കോടി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റിന്റെ പരിധിക്കപ്പുറമാണെന്ന് പഠനം. സ്മാര്‍ട്ട് ഫോണുകളുടെ ശരാശരി വില കുറഞ്ഞുവരുന്നുണ്ടെങ്കിലും ബഹുഭൂരിപക്ഷം ആളുകളെയും ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കൈപിടിക്കാന്‍ ആയിട്ടില്ലലെന്ന പഠനം നടത്തിയത് അസോച്ചവും ഗവേഷണ കമ്പനിയായ ഡിലോയ്ട്ടിയും സംയുക്തമായാണ്.

Netneutrality

ഇന്റര്‍നെറ്റ് സൗകര്യം രാജ്യത്ത് വര്‍ധിച്ചിട്ടണ്ട്. എല്ലാ സ്ഥലത്തും ലഭിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങളും ഒരുക്കിവരുന്നുണ്ട്. എങ്കിലും ഈ സൗകര്യം ഉപയോഗിക്കാത്തവരാണ് ഏറെയും. ഇത് മറികടക്കണമെങ്കില്‍ സ്‌കൂള്‍, കോളജ്, സര്‍വകലാശാലാ തലങ്ങളില്‍ പ്രത്യേക പരിശീലനം നല്‍കേണ്ടതുണ്ടെന്ന് പഠന റിപോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാര്‍ ബോധവല്‍ക്കരണം വ്യാപകമാക്കുകയാണ് ഒരു പോംവഴി. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനങ്ങളുടെ ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ സാങ്കേതിക വിദ്യ ഉപയോഗം വ്യാപിപ്പിക്കുന്നതിലൂടെ സാധിക്കും. ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി ഈ മേഖലയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കണം. സാധാരണക്കാര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുംവിധമുള്ള ആപ്ലിക്കേഷനുകള്‍ നിര്‍മിക്കണമെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു.

പ്രാദേശിക ഭാഷകളാണ് ഇന്റര്‍നെറ്റിന്റെ വ്യാപനത്തിന് പ്രധാന തടസം. 1600 ലധികം ഭാഷകള്‍ നിലനില്‍ക്കുന്ന രാജ്യത്ത് സാധാരണക്കാരെ ആകര്‍ഷിക്കും വിധം ആപ്ലിക്കേഷനുകള്‍ ഇല്ലാത്തതും പ്രതിസന്ധിക്കിടയാക്കുന്നു. ചില പ്രദേശങ്ങളിലെ ജനങ്ങള്‍ പ്രാദേശിക ഭാഷ മാത്രം സംസാരിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ ഇന്ത്യ എന്ന മോഹം സ്വപ്‌നമാവുമോ എന്നതാണ് ചോദം!

English summary
Mobile data plans in India are among the cheapest in the world and the average retail price of smartphones are steadily declining, yet the Internet is out of the reach of nearly 950 million Indians, according to ASSOCHAM-Deloitte joint study.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X