കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസിനെ വിശ്വസിക്കാന്‍ വരട്ടെ.. ഓരോ വര്‍ഷവും 98 കസ്റ്റഡി മരണങ്ങള്‍!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ ഒരു വര്‍ഷം ശരാശരി 98 പേരെങ്കിലും പോലീസ് കസ്റ്റഡിയില്‍ വെച്ച് മരിക്കുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍. 2001 മുതല്‍ 2013 വരെയുള്ള പന്ത്രണ്ട് വര്‍ഷങ്ങളിലായി ആകെ മരിച്ചത് 1275 പേരാണ്. ഇതില്‍ പകുതിയോളം കേസുകള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് എന്നും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.

<strong>കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയോ എപ്പോ... സൈബര്‍ സഖാക്കള്‍ക്ക് പണികിട്ടി!</strong>കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്രയോ എപ്പോ... സൈബര്‍ സഖാക്കള്‍ക്ക് പണികിട്ടി!

അതേസമയം, ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കസ്റ്റഡി മരണങ്ങളുടെ എണ്ണം ഇതിലും കൂടുതലാണ്. 12,727 പേര്‍ 2001 നും 2010 നും ഇടയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശരാശരി ആയിരത്തിനും മുകളില്‍. 2013 ന് ശേഷമുളള വിവരങ്ങള്‍ ക്രോഡീകരിക്കുന്നതേയുള്ളൂ എന്നാണ് ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന വിവരം.

jailinmates

2005 ലാണ് ഏറ്റവും അധികം ആളുകള്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. 128 പേര്‍. ഏറ്റവും കുറച്ച് പേര്‍ കൊല്ലപ്പെട്ടത് 2010 ല്‍. 70 പേര്‍. ഏഷ്യന്‍ സെന്‍ര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ ടോര്‍ച്ചര്‍ ഇന്‍ ഇന്ത്യ 2011 റിപ്പോര്‍ട്ട് പറയുന്നത് ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളുടെ എണ്ണം ഇതില്‍ക്കൂടുതലാണ് എന്നാണ്. രാജ്യത്ത് നടക്കുന്ന കസ്റ്റഡി മരണങ്ങള്‍ വളരെ കുറച്ച് മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

2001 - 2013 വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ ഉണ്ടായിട്ടുള്ളത് മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ബിഹാറിലാണ് ഏറ്റവും കുറച്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്, ആറെണ്ണം. ഹരിയാന, ഒഡീഷ, ഉത്തര്‍ പ്രദേശ് എന്നിവിങ്ങളില്‍ കസ്റ്റഡി മരണങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ പശ്ചിമ ബംഗാള്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആരും അറിയാതെ പോകുകയാണ്.

English summary
A Report says 98 deaths in police custody every year in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X