ഇന്‍സ്റ്റഗ്രാം വഴി പരിചയം; പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി യുവാക്കള്‍, ഭീഷണി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഹുക്ക ബാറില്‍ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ യുവാക്കള്‍ തട്ടിക്കൊണ്ടു പോയാണ് കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ശനിയാഴ്ചയാണ് ഡോക്ടര്‍മാരായ ദമ്പതികളുടെ മകളെ വിനയ് ടാക്കൂര്‍ എന്ന യുവാവ് കാണ്‍പൂരില്‍ വച്ച് പീഡനത്തിനിരയാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രതിയുമായി സോഷ്യല്‍ മീഡിയ വഴി ബന്ധപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേസെടുത്ത് പൊലീസ്
പെണ്‍കുട്ടിയിടെ പിതാവ് ഡോക്ടറാണ്. അദ്ദേഹത്തിന്റെ പരാതിയില്‍ വിനയ് ടാക്കൂറിനും മറ്റ് ഏഴ് പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. മാര്‍ച്ച് നാലിന് കറാഹിയിലെ എംജി കഫേയിലേക്ക് ടാക്കൂര്‍ പെണ്‍കുട്ടിയെ വിളിച്ച് വരുത്തി. അവിടെ വച്ച് പെണ്‍കുട്ടിക്ക് ഹൂക്ക വലിക്കാന്‍ നല്‍കി. തുടര്‍ന്ന് കുടിക്കാന്‍ നല്‍കിയ ജ്യൂസില്‍ മയക്കുവരുന്ന് കലര്‍ത്തി നല്‍കി പെണ്‍കുട്ടിയെ ബോധം കെടുത്തി.

തുറന്നുപറഞ്ഞ് പെണ്‍കുട്ടി
തുടര്‍ന്ന് ഏഴ് സുഹൃത്തുക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തേക്ക് എത്തിച്ച് കൂട്ട ബലാത്സംഗത്തിന് ഇരായാക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പീഡനം ചെറുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. പെണ്‍കുട്ടി വീട്ടിലെത്തി തനിക്കുണ്ടായ ദുരനുഭവം വിവരിച്ചതിനെ തുടര്‍ന്നാണ് പിതാവ് പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനിലെത്തിയത്.

ശരീരത്തില്‍ ഒന്നിലധികം മുറിവുകള്‍
മര്‍ദ്ദനത്തില്‍ ശരീരത്തില്‍ ഒന്നിലധികം മുറിവുകള്‍ ഉണ്ടായിട്ടുണ്ട്. കുറ്റാരോപിതനായ ഇന്‍സ്റ്റാഗ്രാം സുഹൃത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്നെ അശ്ലീല വീഡിയോ സൃഷ്ടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.

നെഞ്ചില്‍ ബ്ലേഡ് ഉപയോഗിച്ച് പേര് കൊത്തി
മറ്റാരെയും വിവാഹം കഴിക്കാതിരിക്കാന്‍ ടാക്കൂര്‍ നേരത്തെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ ബ്ലേഡ് ഉപയോഗിച്ച് തന്റെ പേര് കൊത്തിയിരുന്നതായും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനെ അറിയിച്ചു. പെണ്‍കുട്ടിയുടെ മുടി കത്തിച്ചും ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.












Click it and Unblock the Notifications