ആകെ അറിയാവുന്നത് പേര് മാത്രം; തന്റെ അമ്മയെ തെരഞ്ഞ് സ്വിസ് യുവതി മുംബൈയില്‍
മുംബൈ: സ്വിറ്റ്സര്‍ലന്റില്‍ നിന്നുള്ള 44 കാരിയായ സ്ത്രീ തന്റെ അമ്മയെ തേടി മുംബൈയില്‍. ബീന മഖിജാനി മുള്ളര്‍ എന്ന യുവതിയെ 1978 ല്‍ ആണ് മുംബൈയില്‍ നിന്ന് ദത്തെടുത്തത്. 44 വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞ അമ്മയുടെ പേര് മാത്രമാണ് ബിനയ്ക്ക് ഓര്മയുള്ളത്. റോബെല്ലോ എന്നാണ് അവരുടെ പേര്.
എന്നാല്‍ ഈ ഒരു പേര് മാത്രം വെച്ച് 2011 മുതല്‍ താന്‍ അമ്മയെ തെരയുകയാണ് എന്ന് ബീന മഖിജാനി പറയുന്നു. 1978-ല്‍ മുംബൈയില്‍ വന്ന് എനിക്ക് ജന്മം നല്കിയ ഗോവയിലുള്ള റെബെല്ലോ എന്ന പേരുള്ള ഒരു സ്ത്രീയെ ആര്‍ക്കെങ്കിലും അറിയാമെങ്കില്‍, ദയവായി ഞങ്ങളെ ബന്ധപ്പെടുക എന്നാണ് ബീന പറയുന്നത്.

ബീന മഖിജാനി മുള്ളര്‍ സൗത്ത് മുംബൈയിലെ ആശാ സദനിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലായിരുന്നു ജനിച്ചത്. താമസിയാതെ, അവരെ ദത്തെടുത്ത് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കൊണ്ടുപോവുകയായിരുന്നു. ബീനയ്ക്ക് 13 ഉം 16 ഉം വയസ്സുള്ള രണ്ട് ആണ്‍മക്കളുണ്ട്.
ഇരുവരും ബീനയോടൊപ്പം മുംബൈയില്‍ വന്നിട്ടുണ്ട്. അതേസമയം മതിയായ രേഖയില്ലാത്തതിനാലാണ് ഇവരെ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്. അഡോപ്റ്റി റൈറ്റ്സ് കൗണ്‍സില്‍ പൂനെയുടെ ഡയറക്ടര്‍ അഡ്വക്കേറ്റ് അഞ്ജലി പവാര്‍ ബീനയ്ക്ക് സഹായത്തിനായി ഒപ്പമുണ്ട്.
അതേസമയം ബോംബെ ഹൈക്കോടതിയില്‍ പോയപ്പോഴാണ് ദത്തെടുക്കല്‍ ഏജന്‍സി തങ്ങളോട് സഹകരിക്കാന്‍ തയ്യാറായത് എന്ന് ബീനയുടെ അഭിഭാഷകന് പറയുന്നു. അതേസമയം അമ്മയെ അറിയുന്നവര്‍ ആരെങ്കിലും മുന്നോട്ട് വന്നാല്‍ അവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്ന് അഞ്ജലി പവാര്‍ പറഞ്ഞു.
ആരാണ് തന്നെ പ്രസവിച്ചത് എന്നറിയുക എന്നതിലുപരിയായി, എന്തിനാണ് തന്നെ ഉപേക്ഷിച്ചത് എന്നാണ് അറിയേണ്ടത് എന്ന് നിറകണ്ണുകളോടെ ബീന പറയുന്നു. ദൂരവും പണവുമാണ് തനിക്ക് വിലങ്ങ് തടിയാകുന്നത് എന്നും ബീന പറയുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications