കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ: ഇറ്റലിയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു, 120 ഇന്ത്യക്കാരുമായി വിമാനം ജയ്സാൽമീറിലേക്ക്

Google Oneindia Malayalam News

ദില്ലി: കൊറോണ ബാധിത രാജ്യമായ ഇറാനില്‍ നിന്ന് ഇന്ത്യക്കാരുമായി എയര്‍ ഇന്ത്യ വിമാനം ഇന്നെത്തും. 120 ഇന്ത്യക്കാരെയാണ് നാട്ടിലേക്ക് തിരിച്ച് എത്തിക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലാണ് വിമാനമെത്തുക. തിരിച്ച് എത്തിക്കുന്ന 120 പേരെയും ജയ്‌സാല്‍മീറില്‍ തയ്യാറാക്കിയിരിക്കുന്ന പ്രത്യേക ആര്‍മി ക്യാംപില്‍ ആണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കുക.

വിമാനത്താവളത്തില്‍ വെച്ച് പ്രാഥമിക കൊറോണ പരിശോധനകള്‍ നടത്തിയ ശേഷം ഇവരെ ക്വാറന്റൈന്‍ ചെയ്യും എന്ന് പ്രതിരോധ വക്താവ് കേണല്‍ സോംബിത് ഘോഷ് വ്യക്തമാക്കി. ഇറാനില്‍ നിന്നുളള 250 ഇന്ത്യക്കാര്‍ അടങ്ങുന്ന മറ്റൊരു സംഘത്തെ മാര്‍ച്ച് 14ന് നാട്ടിലെത്തിക്കും. ജയ്‌സാല്‍മീറിലെ ക്യാംപില്‍ തന്നെയാണ് ഇവരെയും നിരീക്ഷണത്തില്‍ പാര്‍പ്പിക്കുക.

Corona

കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്ന ആളുകളെ ക്വാറന്റൈന്‍ ചെയ്യുന്ന മനേസറിലെ ക്യാംപ് ദിവസം 3.5 ലക്ഷം രൂപ ചിലവിട്ടാണ് ആര്‍മി നടത്തുന്നത്. ഇറാനില്‍ കുടുങ്ങിയ തീര്‍ത്ഥാടകരെ തിരിച്ച് എത്തിക്കുന്നതിനാണ് പ്രാഥമിക പരിഗണനയെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. ആറായിരത്തോളം ഇന്ത്യക്കാരാണ് ഇറാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇവരില്‍ 1100 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും ജമ്മു കശ്മീരില്‍ നിന്നും പോയ തീര്‍ത്ഥാടകരാണ്. ഇക്കൂട്ടത്തില്‍ 300 വിദ്യാര്‍ത്ഥികളും ഉണ്ട്. ആയിരത്തോളം മത്സ്യത്തൊഴിലാളികളും ഇറ്റലിയില്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ വൈറസ് ബാധിത മേഖലകളില്‍ അല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇറാനില്‍ നിന്ന് 58 പേരെ ഇതിനകം നാട്ടിലേക്ക് തിരിച്ച് എത്തിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുളള യാത്രയ്ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇറ്റലിയില്‍ ബാക്കി ഉളള ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കാനുളള അടിയന്തര നടപടികള്‍ സ്വീകരിക്കും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇക്കാര്യം കഴിഞ്ഞ ദിവസം പാര്‍ലമെന്റിനെ അറിയിച്ചു. ഇറാനിലുളള 108 ഇന്ത്യക്കാരുടെ സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Malayalees support to Health Minister KK Shailaja teacher Facebook post | Oneindia Malayalam

ഇന്ത്യയില്‍ നിന്ന് ഡോക്ടര്‍മാരുടെ ഒരു സംഘം ഇറ്റലിയിലേക്ക് കഴിഞ്ഞ ദിവസം പോയിട്ടുണ്ട്. മാത്രമല്ല ഇന്ത്യക്കാരുടെ കൊറോണ പരിശോധനയ്ക്കായി ലബോറട്ടറി സംവിധാനവും ഇറാനിലേക്ക് ഇന്ത്യ എത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലില്‍ അംഗങ്ങളായ ആറ് ശാസ്ത്രജ്ഞരും ഇറാനില്‍ കുടുങ്ങിക്കിടക്കുന്നവരുടെ കൂട്ടത്തിലുണ്ട്. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്ന് ഇതുവരെ 948 പേരെ ഇന്ത്യ തിരിച്ച് എത്തിച്ചിട്ടുണ്ട്.

English summary
A Batch of 120 Indians from Italy to reach India today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X