രജനികാന്ത് ബിജെപിയിലേക്ക്? ബിജെപി എംപി താരത്തെ സന്ദർശിച്ചു, സൗഹൃദ സന്ദർശനമെന്ന് പൂനം മഹാജന്‍!!

  • By: Akshay
Subscribe to Oneindia Malayalam

ചെന്നൈ: ബിജെപി വീണ്ടും രജനികാന്തിനെ തേടി എത്തി. രജനീകാന്ത് ബിജെപിലേക്ക് എന്ന തരത്തിൽ വാർത്തകൾ പരക്കുമ്പോഴാണ് ബിജെപി നേതാവ് പൂനം മഹാജൻ താരത്തെ വീട്ടിലെത്തി സന്ദർശിച്ചത്. പൊയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വീട്ടിലെത്തിയാണ് പൂനം മഹാജന്‍ അദ്ദേഹത്ത സന്ദര്‍ശിച്ചത്. എന്നാല്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നുമില്ലെന്ന് പൂനം പ്രതികരിച്ചു.

സന്ദര്‍ശനത്തിനു ശേഷം താരവുമായി നില്‍ക്കുന്ന ഫോട്ടോ പൂനം ട്വീറ്റ് ചെയ്യുകയും ചെയ്തു. രജനീകാന്തിന്റെ ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നു. രജനീകാന്തിനെ കാണാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും. അദ്ദേഹം തന്നെ വ്യക്തിപരമായി പിന്തുണയ്ക്കുന്ന ആളാണെന്നും പൂനം പറഞ്ഞു. മുംബൈയില്‍ നിന്നുള്ള ബിജെപി എംപിയാണ് പൂനം മഹാജന്‍.

യൂത്ത് വിങ് റാലി

യൂത്ത് വിങ് റാലി

ബിജെപി യൂത്ത് വിങ്ങിന്റെ റാലിയില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ എത്തിയതായിരുന്നു പൂനം. ഇതിനിടയിലായിരുന്നു താരത്തെ സന്ദർശിച്ചത്.

ദൈവം അനുഗ്രഹിച്ചാൽ...

ദൈവം അനുഗ്രഹിച്ചാൽ...

രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ദൈവം ആഗ്രഹിക്കുകയാണെങ്കില്‍ താന്‍ തീര്‍ച്ചയായും രാഷ്ട്രീയത്തില്‍ ഉണ്ടാകും എന്നാണ് രജനീകാന്ത് പറഞ്ഞതെന്ന് പൂനം പറഞ്ഞു.

പ്രതികരണമില്ല

പ്രതികരണമില്ല

രജനികാന്തിന് ബിജെപിയിലേക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് താരം ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ ശ്രമം

തമിഴ്നാട്ടിൽ വേരുറപ്പിക്കാൻ ശ്രമം

എഐഡിഎംകെ നേതാവ് ജയലളിതയുടെ മരണത്തിലൂടെ തമിഴ് രാഷ്ട്രീയത്തിലുണ്ടായ വിടവ് മുതലെടുത്ത് തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടയിലും രജനി തകാന്തുപമായി ബിജെപി നേതൃത്വം ചർച്ച നടത്തിയിരുന്നു.

രാഷ്ട്രീയ കൂടിക്കാഴ്ചയല്ല

രാഷ്ട്രീയ കൂടിക്കാഴ്ചയല്ല

കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പൂനം ട്വിറ്ററിലൂടെ പുറത്തുവിട്ടു. രാഷ്ട്രീയ ചർച്ചകൾക്ക് വേണ്ടിയുള്ള കൂടിക്കാഴ്ചയായിരുന്നില്ലെന്നാണ് ബിജെപിയുടെ വിശദീകരണം.

പിതാവിന്റെ സ്നേഹിതൻ

പിതാവിന്റെ സ്നേഹിതൻ

മുൻ കേന്ദ്രമന്ത്രിയും തന്‍റെ പിതാവുമായിരുന്ന പ്രമോദ് മഹാജന്‍റെ അടുത്ത സ്നേഹിതനായിരുന്നു രജനികാന്ത് എന്നാണ് കൂടിക്കാഴ്ചയ്ക്ക് പൂനം നൽകിയ വിശദീകരണം.

താരം പ്രതികരിച്ചില്ല

താരം പ്രതികരിച്ചില്ല

അതേസമയം ബിജെപി എംപി പൂനം മഹാജനുമായുള്ള കൂടിക്കാഴ്ച്ചയെ കുറിച്ച് രജനികാന്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
The BJP's Poonam Mahajan met Rajinikanth on Sunday evening, setting off much buzz at a time the south superstar has hinted at warming up to politics. BJP sources, however, dismissed the meeting as a "courtesy call".
Please Wait while comments are loading...