യുവതിയിൽ നിന്ന് കാർ ഡ്രൈവർ തട്ടിയത് 20 ലക്ഷം രൂപയും സ്വർണവും; പിടിവീഴാൻ കാരണം വില കൂടിയ ആ വിസ്കി
നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത തരത്തിലുള്ള തട്ടിപ്പുകളാണ് ചുറ്റിലും നടന്നുകൊണ്ടിരിക്കുന്നത്. തട്ടിപ്പിന് ഇരയാവാതെ ജീവിക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. നമ്മുടെ വായിൽ നിന്ന് വീഴുന്ന ഒരു വാക്ക് മതി തട്ടിപ്പുകാർക്ക്, അത് വെച്ച് അവർ വേണമെങ്കിൽ നമ്മുടെ മൊത്തം സമ്പത്ത് തന്നെ അടിച്ചുമാറ്റും.
ചുമ്മാ പറയുന്നതല്ല, ഇത്തരത്തിൽ ഒരു സംഭവം നടന്നു. 20 ലക്ഷം രൂപയും 20 ലക്ഷത്തിന്റെ ആഭരണങ്ങളുമാണ് ഒരു സ്ത്രീയിൽ നിന്നും കാബ് ഡ്രൈവർ തട്ടിയെടുത്തത്. സ്ത്രീയെ ഭീഷണിപ്പെടുത്തിയാണ് ഇയാൾ ഇത്രയും വലിയ തട്ടിപ്പ് നടത്തിയത്. സംഭവം ബെംഗളൂരുവിലാണ്... എല്ലാത്തിനും കാരണമായത് കാറിൽ വെച്ച് ഈ സ്ത്രീ തന്റെ സുഹൃത്തിനോട് സംസാരിച്ച കാര്യമായിരുന്നു. എന്താണ് സംഭവിച്ചത് എന്ന് വിശദമായി അറിയാം

പോലീസ് പറയുന്നത് അനുസരിച്ച് 2022 ൽ ആണ് ഈ സംഭവത്തിന്റെ തുടക്കം. ഈ സ്ത്രീ ഒരു കാബ് ബുക്ക് ചെയ്യുകയും യാത്രക്കിടെ തന്റെ പുരുഷ സുഹൃത്തിനോട് ചില കാര്യങ്ങൾ സംസാരിക്കുകയും ചെയ്തു. തന്റെ ദാമ്പത്യ പ്രശ്‌നങ്ങഴും വിവാഹ മോചനത്തിനുള്ള പദ്ധതിയുമൊക്കെയായിരുന്നു സ്ത്രീ സംസാരിച്ചത്. എന്നാൽ ഇതൊക്കെ ഡ്രൈവർ കേൾക്കുന്നുണ്ടായിരുന്നു. ഇക്കാര്യങ്ങൾ വെച്ചായിരുന്നു പിന്നീട് ഇയാളുടെ പദ്ധതികൾ സ്ത്രീയുടേയും ഭർത്താവിന്റെ വിവരങ്ങൾ ഇയാൾ കണ്ടെത്തി.
സോഷ്യൽമീഡിയയിൽ ഇവരെ തിരഞ്ഞുപിടിച്ചു. ഇവരുടെ സുഹൃത്തിന്റെ പരിചയക്കാരനാണെന്ന് പറഞ്ഞായിരുന്നു സ്ത്രീയോട് സംസാരിച്ചത്. സ്ത്രീ പറഞ്ഞ കാര്യങ്ങൾ ഭർത്താവിനോട് പറയുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. പേടിച്ചുപോയ യുവതി ഇയാൾക്ക് 20 ലക്ഷം രൂപ നൽകാൻ തയ്യാറായി.
പക്ഷേ ഇത്രപ വലിയ. തുക ലഭിച്ചിട്ടസും ഇയാൾ ഭീഷണി തുടർന്നു. അമ്മയുടേയും മുത്തശശ്ശിയുടേയും സ്വർണവാങ്ങി ഇയാൾക്ക് കൊടുത്ത്. 20 ലക്ഷം രൂപയുടെ സ്വർണമായിരുന്നു. അങ്ങനെ ഈ പണവും സ്വർണവുമായി ഇയാൾ പോയി.. പക്ഷേ ഒരു കുപ്പി സിംഗിൾ മാൾട്ട് വിസ്‌കി അവന്റെ ഭാഗ്യം അവസാനിപ്പിച്ചു.
ജൂലൈ 24 ന് രാമമൂർത്തി നഗർ പോലീസ് സ്റ്റേഷനിലെ പോലീസ് സബ് ഇൻസ്‌പെക്ടർ മൗനേഷ് ദൊഡ്ഡമണി, പാർക്ക് ചെയ്‌തിരിക്കുന്ന കാബിൽ നിരവധി പുരുഷന്മാർ ഒരു പാർട്ടി നടത്തുന്നത് ശ്രദ്ധിച്ചത്. പൊതുവഴിയിൽ മദ്യപിച്ചതിനെയാണ് ആദ്യം പോലീസ് ചോദ്യം ചെയ്തത്.
അപ്പോഴാണ് എസ്‌ഐ മൗനേഷ് അസ്വാഭാവികമായ ഒരു കാര്യം ശ്രദ്ധിച്ചത്. ബംഗളൂരുവിൽ ഒരു ബോട്ടിലിന് ഏകദേശം 9,900 രൂപ വിലയുള്ള പ്രീമിയം സ്‌കോച്ച് ബ്രാൻഡായ ഗ്ലെൻലിവെറ്റ് വിസ്‌കിയായിരുന്നു അവർ കുടിച്ചിരുന്നത്.
"ഞാൻ അവന്റെ പേര് ചോദിച്ചപ്പോൾ അവന്റെ പേര് പ്രവീൺ എന്നാണ് പറഞ്ഞത് . ഞാൻ അവന്റെ ഐഡി ചോദിച്ചു. പിന്നെ അവന്റെ പഴ്സ് പരിശോധിച്ചപ്പോൾ അവന്റെ പേര് കിരൺ എന്നായിരുന്നു. എന്തോ ദുരൂഹത ഉണ്ടെന്ന് വ്യക്തമായി," മൗനേഷ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, , ഹെസറഘട്ടയിലെ ഭൂതയ്യ ലേഔട്ടിൽ താമസിക്കുന്ന കുമാർ (35) കഴിഞ്ഞ അഞ്ച് മാസമായി ബ്ലാക്ക് മെയിലിംഗിലൂടെ 40 ലക്ഷം രൂപ പോക്കറ്റിലാക്കിയതായി തുറന്നു പറഞ്ഞു.
ഇതിന് പിന്നാലെ യുവതിയെ തേടി പോലീസ് എത്തി. എന്നാൽ പരാതി നൽകാൻ അവർ ആദ്യം തയ്യാറായിരുന്നില്ല. അത് തന്റെ കുടുംബത്തെ ബാധിക്കുമെന്ന് പറഞ്ഞായിരുന്നു പരാതി നൽകുന്നതിൽ നിന്ന് പിന്മമാറിയത്. എന്നാൽ ഞങ്ങൾ അവരേയും അവരുടെ ഭർത്താവിനെയും ബോധ്യപ്പെടുത്തി, ഞങ്ങൾ അവരുടെ കൂടെയുണ്ടാകുമെന്ന് പൂർണ്ണ ഉറപ്പ് നൽകി. ഒടുവിൽ അവർ പരാതി നൽകി," ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഒടുവിൽ ഇയാൾ അറസ്റ്റിലായി.












Click it and Unblock the Notifications