അജ്ഞാതൻ തട്ടിക്കൊണ്ടുപോയെന്ന് പെൺകുട്ടി; സിസിടിവി ചതിച്ചു; പെൺകുട്ടി പെട്ടു
സ്‌കൂളിലും കോളേജിലും ഒക്കെ പഠിക്കുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടിട്ടുണ്ടാവുക പരീക്ഷയുടെ ഫലം വരുമ്പോഴായിരിക്കും തോറ്റുപോയാലോ മോശം ഗ്രേഡ് കിട്ടിയാലോ പിന്നെ വീട്ടിൽ നിന്നും നല്ല വഴക്ക് കിട്ടില്ലേ. ഇപ്പോഴും കാര്യങ്ങൾ അങ്ങനെയൊക്കെ തന്നെയാണ്. പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞ ഒരു 17 വയസ്സുകാരി ചെയ്തുവെച്ച കാര്യം കേട്ടാൽ തലയിൽ കൈ വെച്ചുപോകും. ഇൻഡോറിലാണ് സംഭവം.
വാർഷിക ബിരുദ പരീക്ഷയ്ക്ക് തോറ്റുപോയ പോയ പെൺകുട്ടി അച്ഛനും അമ്മയും ചീത്ത പറയുന്നത് ഭയന്ന്, രക്ഷപ്പെടാനായി ഒരു സൂത്രം കണ്ടെത്തി. വ്യാജ തട്ടിക്കൊണ്ടുപോകൽ. ഒന്നാം വർഷ ബാച്ചിലർ ഓഫ് ആർട്‌സ് (ബിഎ) വിദ്യാർത്ഥിനി അവളുടെ ജന്മനാട്ടിൽ നിന്ന് മധ്യപ്രദേശിലെ അയൽ നഗരമായ ഉജ്ജയിനിലേക്ക് ഒളിവിൽ പോവുകയായിരുന്നു.

കാണാതായതോടെ പെണ‍്കുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയി. അപ്പോളാണ് സംഭവം പുറത്തറിയുന്നത്. പരീക്ഷാഫലം പ്രഖ്യാപിച്ച് മണിക്കൂറുകൾക്ക് ശേഷം കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇൻഡോറിലെ ഒരു ക്ഷേത്രത്തിന് സമീപം നിന്ന് മകളെ തട്ടിക്കൊണ്ടുപോയതായാണു വിദ്യാർത്ഥിയുടെ പിതാവ് വെള്ളിയാഴ്ച രാത്രി പരാതി നൽകി," പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ രാജേന്ദ്ര സോണി പിടിഐയോട് പറഞ്ഞു.
അജ്ഞാത നമ്പറിൽ നിന്ന് മകൾ വിളിച്ച് ഇൻഡോറിൽ നിന്ന് തട്ടിക്കൊണ്ടുപോയെന്ന് മകൾ വിളിച്ചറിയിച്ചതായി പിതാവ് പറഞ്ഞു. ഒരു ഫാക്കൽറ്റി ക്ഷേത്രത്തിന് സമീപത്ത് ഇറക്കി വിട്ടതിന് പിന്നാലെയാണ് സംഭവം എന്നാണ് പെൺകുട്ടി പറഞ്ഞത്.. അവൾ പറഞ്ഞതുപ്രകാരം അവിടെ ഇറങ്ങിയ പെൺകുട്ടി പിന്നീട് ഒരു ഇ-റിക്ഷയിൽ കയറി,
ഓട്ടോ ഡ്രൈവർ അവളുടെ ശരിയായ ലക്ഷ്യസ്ഥാനത്തിന് പകരം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. ഡ്രൈവർ തന്റെ വായിൽ തുണി തിരുകിയതാണ് തന്റെ ബോധം നഷ്‌ടപ്പെടാൻ ഇടയാക്കിയതെന്നും അവൾ പറഞ്ഞു. എന്നാൽ ഈ വിവരം അന്വേഷിച്ചപ്പോൾ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം പോലീസ് തള്ളിക്കളഞ്ഞു.
പെൺകുട്ടി പറഞ്ഞ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അവളുടെ വാദം തെറ്റാണെന്ന് കണ്ടെത്തി," ഇൻസ്പെക്ടർ സോണി പറഞ്ഞു. ഭാഗ്യവശാൽ, പെൺകുട്ടിയെ ഉടൻ കണ്ടെത്തി. അതിനിടയിൽ, ഉജ്ജയിനിലെ ഒരു റെസ്റ്റോറന്റിൽ ഒറ്റയ്ക്ക് ഇരിക്കുന്ന ഒരു പെൺകുട്ടിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചു, പരാകിക്കാരൻ നൽകിയ ഫോട്ടോയിലെ പെൺകുട്ടിയാണെന്ന് വ്യക്തമായി," സോണി പറഞ്ഞു.
പെൺകുട്ടിയുടെ ബാഗ് പരിശോധിച്ചപ്പോൾ ഉജ്ജയിനിലേക്കുള്ള ബസ് ടിക്കറ്റും റസ്റ്റോറന്റ് ബില്ലും പോലീസ് കണ്ടെത്തി. പിന്നീടാണ് സത്യം പുറത്തുവരുന്നത്, മുഴുവൻ കഥയും ഉണ്ടാക്കിയതായി അവൾ സമ്മതിച്ചു. ഒന്നാം വർഷ ബിഎ പരീക്ഷയിൽ തോറ്റത് കൊണ്ടാണ് പേടിച്ചിട്ടാണ് കഥ ഉണ്ടാക്കിയതെന്ന് പറഞ്ഞു. കൗൺസിലിംഗിന് ശേഷം അവളെ മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് അയച്ചു.












Click it and Unblock the Notifications