കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍; കേന്ദ്ര സര്‍ക്കാരിനെതിരെ എ കെ ആന്റണി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സര്‍ക്കാരിനെതിരെ മുന്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി രംഗത്തെത്തി. യുപിഎ സര്‍ക്കാര്‍ വിഭാവനം ചെയ്ത വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ വെള്ളം ചേര്‍ത്തിരിക്കുകയാണെന്ന് ആന്റണി ആരോപിച്ചു.

കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ആണ് വിമുക്ത ഭടന്മാരുടെ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ വിമുക്തഭടന്മാരുടെ ആറു നിര്‍ദ്ദേശങ്ങളില്‍ ഒരെണ്ണം മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതെന്ന് ആന്റണി പറഞ്ഞു. അവരുടെ പ്രധാന ആവശ്യമായ സ്വയം വിരമിച്ചവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം നല്‍കണമെന്നത് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയില്ല.

ak-antony

പദ്ധതിക്കുവേണ്ടി ദില്ലിയിലെ ജന്ദര്‍ മന്ദിറില്‍ വിമുക്തഭടന്മാര്‍ ദീര്‍ഘകാലമായി സമരം നടത്തിവരികയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം വന്നെങ്കിലും പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാത്തിനാല്‍ വിമുക്തഭടന്‍മാര്‍ കേന്ദ്ര നിര്‍ദ്ദേശത്തില്‍ തൃപ്തരല്ല. സ്വയം വിരമിക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കില്ലെന്ന കാര്യത്തെ തങ്ങള്‍ അനുകൂലിക്കില്ലെന്ന് അവര്‍ പറഞ്ഞു. സൈന്യത്തില്‍ നിന്നും ഏതാണ്ട് 40 ശതമാനംപേര്‍ സ്വയം വിരമിക്കുന്നുണ്ടെന്നാണ് കണക്ക്.

അഞ്ചു വര്‍ഷം കൂടുമ്പോള്‍ പെന്‍ഷന്‍ പുതുക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും പെന്‍ഷന്‍ പരിഷ്‌കരണത്തിന് ഏകാംഗ കമ്മിഷനെ നിയമിച്ചതിലും സമരക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. അതേസമയം, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി വരുന്നതോടെ 1000 കോടിയോളം രൂപയുടെ അധികബാധ്യതയാണ് കേന്ദ്ര സര്‍ക്കാരിന് ഉണ്ടാവുക.

English summary
a k antony says Govt's OROP package 'betrayal' of ex-servicemen
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X