കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡല്‍ഹി രോഹിണി കോടതിയിലെ സ്‌ഫോടനം; ഒരാള്‍ അറസ്റ്റില്‍, പ്രതികുറ്റം സമ്മതിച്ചതായി പൊലീസ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി ജില്ലാ കോടതിയില്‍ സ്‌ഫോടനം നടത്തിയ കേസില്‍ ഡിആര്‍ഡിഒ ശാസ്ത്രജ്ഞനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. അഭിഭാഷകനോടുള്ള വ്യക്തി വൈരാഗ്യം കാരണമാണ് ഇദ്ദേഹം ഈ മാസമാദ്യം സ്‌ഫോടനം നടത്തിയത്. ഈ മാസം ഒമ്പതിന് രോഹിണി കോടതി മുറിക്കള്ളിലാണ് ചെറിയ രീതിയില്‍ സ്‌ഫോടനം നടന്നത്.

സ്വന്തം പാര്‍ട്ടിയുമായി കര്‍ഷക നേതാവ്; ബിജെപിയും കോണ്‍ഗ്രസും വെട്ടിലാകുമോ?സ്വന്തം പാര്‍ട്ടിയുമായി കര്‍ഷക നേതാവ്; ബിജെപിയും കോണ്‍ഗ്രസും വെട്ടിലാകുമോ?

102-ാം നമ്പര്‍ ഹാളിനുള്ളിലായിരുന്നു സ്‌ഫോടനം നടന്നത് സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു.ഇതിന് മുമ്പ് സപ്തംബര്‍ 24ന് അഭിഭാഷക വേഷത്തില്‍ ഡല്‍ഹി രോഹിണി കോടതിയിലെത്തിയ ഗുണ്ടാ സംഘം താടവിലാക്കപ്പെട്ട ജിതേന്ദ്ര ഗഗോയിയെ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. അതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് വീണ്ടും കോടതിയില്‍ ഈ സംഭവം അരങ്ങേറിയത്.

-

സൈന്യത്തിന് വേണ്ടി ഗവേഷണം നടത്തുകയും വികസിപ്പിക്കുകയും ചെയ്യുന്ന ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) സേവനമനുഷ്ഠിക്കുന്ന ശാസ്ത്രജ്ഞനാണ് അറസ്റ്റിലായ വ്യക്തിയെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്ന് തെളിവുകളാണ് ഇയാള്‍ക്കെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. ആദ്യം സിസിടിവിയില്‍ ഇയാളെ രണ്ട് പ്രാവശ്യം കോടതിയില്‍ കാണപ്പെട്ടു. പിന്നീട് ഒരു ബാഗുമായി പോകുന്നതും സ്‌പോടക വസ്തു സൂക്ഷിച്ച ബാഗാണെന്നാണ് കരുതുന്നത്. പിന്നീട് ബാഗുമില്ലാതെയുമാണ് ഇയാളുണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

അമിതവില നൽകേണ്ട, ജില്ലകളിൽ തക്കാളി വണ്ടികൾ ഓടിത്തുടങ്ങിഅമിതവില നൽകേണ്ട, ജില്ലകളിൽ തക്കാളി വണ്ടികൾ ഓടിത്തുടങ്ങി

പിന്നീട് കോടതി മുറിക്കുള്ളിലെ ആരോപണ വിധേയനായ അഭിഭാഷകന്റെ സാന്നിധ്യവും, മൂന്നാമതായി അദ്ദേഹം കൊണ്ടുപോയ ബാഗിലെ കമ്പിനിയുടെ ലോഗോയുമായിരുന്നു അത് അദ്ദേഹത്തിന്റെ കസിന്‍ ജോലി ചെയ്യുന്ന കമ്പിനിയുടെ ലോഗോയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരോപണ വിധേയനായ അഭിഭാഷകനം കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് അദ്ദേഹം കോടതിക്കുള്ളില്‍ സ്‌ഫോടനം നടത്തിയതെന്നും പ്രതി സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 'ഇനി ഇസ്ലാമിന്റെ പരിസരത്ത് ഉണ്ടാവില്ല'; ഇസ്ലാം മതം ഉപേക്ഷിച്ചതായി എഴുത്തുകാരന്‍ കമല്‍ സി നജ്മല്‍ 'ഇനി ഇസ്ലാമിന്റെ പരിസരത്ത് ഉണ്ടാവില്ല'; ഇസ്ലാം മതം ഉപേക്ഷിച്ചതായി എഴുത്തുകാരന്‍ കമല്‍ സി നജ്മല്‍

Recommended Video

cmsvideo
ഒമിക്രോണ്‍ പടരുന്നു, രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം | Oneindia Malayalam

നിയമപ്രശ്നങ്ങള്‍ തന്നെ മാനസികമായി തളര്‍ത്തിയെന്നാണ് അദ്ദേഹം പറഞ്ഞതെന്നും പ്രതിയ്ക്കെതിരെ 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്തര്‍ പറഞ്ഞു. ഐഇഡി (ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു) നിര്‍മ്മിക്കുന്നതിനുള്ള തന്റെ അറിവും ഇതിനായി ഉപയോഗിച്ചുവെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്യലും അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞുകോടതി ഹാളിനുള്ളില്‍ ലാപ്‌ടോപ് പൊട്ടിത്തെറിച്ചതാണെന്ന് ഡി.സി.പി പ്രണവ് തയാല്‍ മാധ്യമങ്ങളോട് ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താല്‍കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

English summary
a man arrested for delhi rohini court blast
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X