കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടന്റെ ഇമെയില്‍ ഹാക്ക് ചെയ്തു, ഷോ ക്യാന്‍സലാക്കി പണം തട്ടി; 34 കാരന്‍ പിടിയില്‍

Google Oneindia Malayalam News

മുംബൈ: നടന്റെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. നടനും സംവിധായകനുമായ പുനീത് ഇസ്സാറിന്റെ ഇ മെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിലാണ് ഒരാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പുനീത് ഇസാറിന്റെ ഇ മെയില്‍ ഉപയോഗിച്ച് അഭിഷേക് നാരായണ്‍ എന്ന 34 - കാരന്‍ 13.76 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ദക്ഷിണ മുംബൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സില്‍ നടക്കാനിരിക്കുന്ന തന്റെ ജയ് ശ്രീറാം-രാമായണ്‍ ഷോയ്ക്ക് പ്രദര്‍ശനം റദ്ദാക്കിയാണ് ഇയാള്‍ പണം തട്ടിയെടുത്തത്.

s

ഇ മെയില്‍ ഹാക്ക് ചെയ്ത അഭിഷേക് നാരായണ്‍ ബുക്കിങ് കാന്‍സല്‍ ചെയ്യുന്നതായി കാട്ടി അടച്ച പണം തിരിച്ച് നല്‍കണമെന്ന് മെയിലില്‍ ആവശ്യപ്പെടുകയായിരുന്നു. ഇപ്രകാരം പണം ഇയാള്‍ തട്ടിയെടുത്തു എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്.

എന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്‍പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറഎന്റെ അവകാശങ്ങളെല്ലാം നഷ്ടപ്പെടുത്തി, സല്‍പേര് കളങ്കപ്പെടുത്തി; നികുതി വെട്ടിപ്പ് കേസില്‍ ഷാക്കിറ

ചൊവ്വാഴ്ച പുനീത് ഇസ്സാര്‍ തന്റെ ഇമെയില്‍ അക്കൗണ്ട് ആക്സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ എന്തോ കുഴപ്പം ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അദ്ദേഹം ഒഷിവാര പൊലീസ് സ്റ്റേഷനെ സമീപിച്ചു. തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. പനീത് ഇസ്സാറിന്റെ ജയ് ശ്രീ റാം-രാമായണ്‍ ഷോ റദ്ദാക്കിയതിനെ കുറിച്ച് പൊലീസ് നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്സിനോട് ചോദിച്ചു.

ശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപിശബരിമല ഏശില്ല... ഇനി ആശ്രയം മോദി മാത്രം, സുരേഷ് ഗോപി മുന്നില്‍ നില്‍ക്കും; 3 സീറ്റില്‍ കണ്ണുവെച്ച് ബിജെപി

അപ്പോഴാണ് 13.76 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ വിശദാംശങ്ങള്‍ ലഭിച്ചത്. ആ വിശദാംശങ്ങള്‍ ഉപയോഗിച്ച് കുറ്റവാളിയുടെ മൊബൈല്‍ നമ്പര്‍ ലഭിച്ചു എന്നും പിന്നാലെ അയാളെ പിടികൂടുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

'ഞാന്‍ സാനിയ.. ഞാന്‍ ഷൊയ്ബ്'; വിവാദങ്ങള്‍ക്കിടെ ഒന്നിച്ചെത്തി സാനിയയും മാലിക്കും, വീഡിയോ പുറത്ത്, ട്വിസ്റ്റ്'ഞാന്‍ സാനിയ.. ഞാന്‍ ഷൊയ്ബ്'; വിവാദങ്ങള്‍ക്കിടെ ഒന്നിച്ചെത്തി സാനിയയും മാലിക്കും, വീഡിയോ പുറത്ത്, ട്വിസ്റ്റ്

വടക്കന്‍ മുംബൈയിലെ മല്‍വാനിയിലെ മദില്‍ നിന്നുള്ള ആളാണ് പ്രതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്റ്റ് വകുപ്പുകള്‍ പ്രകാരം വഞ്ചനയ്ക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും നവംബര്‍ 28 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതായും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

English summary
A man was arrested for allegedly hacking the email account of actor Puneet Issar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X