കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി നിരോധിച്ച് 1 മാസം: നൂഡില്‍സ് വില്‍പനയില്‍ 90 ശതമാനം ഇടിവ്!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: ആരോഗ്യത്തിന് ഹാനികരമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ മാഗി നിരോധിച്ചിട്ട് കൃത്യം ഒരു മാസം തികഞ്ഞു. എന്നാല്‍ നിരോധിക്കപ്പെട്ട മാഗിക്ക് മാത്രമല്ല, നൂഡില്‍സ് വിപണിക്ക് ഒന്നാകെയാണ് ഈ നിരോധനം പണികൊടുത്തിരിക്കുന്നത്. ഒരു മാസം കൊണ്ട് രാജ്യത്തെ നൂഡില്‍സ് വില്‍പനയില്‍ 90 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഏറ്റവും പ്രശസ്തമായിരുന്ന മാഗി നൂഡില്‍സ് പോലും സുരക്ഷിതമല്ല എന്ന പേടി ജനങ്ങളില്‍ ഉണ്ടായതാണ് വില്‍പന ഇത്രയും താഴാന്‍ കാരണമായത് എന്നാണ് വിലയിരുത്തല്‍. പ്രതിവര്‍ഷം 4200 കോടിയുടെ വിറ്റുവരവാണ് നൂഡില്‍സ് ഉല്‍പ്പന്നങ്ങള്‍ നടത്തിയിരുന്നത്. എന്ന് വെച്ചാല്‍ മാസം 350 കോടിയില്‍പരം. എന്നാല്‍ മാഗി നിരോധനത്തിന് ശേഷമുള്ള ഒരു മാസം വെറും 30 കോടിയുടെ നൂഡില്‍സ് വില്‍പന മാത്രമാണ് നടന്നതത്രെ.

maggi

നെസ്ലെ ഇന്ത്യയില്‍ മാത്രം ജോലി ചെയ്യുന്നവരുടെ എണ്ണം 1500 ലധികം വരും. മാഗി നിരോധനവും തുടര്‍ന്നുള്ള പ്രതിസന്ധിയും ഇവരെക്കൂടി ബാധിക്കുന്നതാണ് മാഗി സുരക്ഷിതമല്ല എന്ന റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ പാക്കറ്റ് ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതില്‍ ആളുകള്‍ മടി കാണിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം ഭക്ഷണപദാര്‍ഥങ്ങളുടെ നിലവാരം കണക്കാക്കുന്നതിന് ഏകീകൃതമായ സംവിധാനം ഇല്ല എന്നും ആക്ഷേപമുണ്ട്.

ഇന്ത്യയില്‍ നിര്‍മിക്കുന്ന മാഗി സുരക്ഷിതമാണ് എന്ന് ബ്രിട്ടീഷ് ഫുഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് കഴിഞ്ഞ ആഴ്ച ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വിയറ്റ്‌നാം, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ പാളിച്ചകള്‍ തിരുത്തി ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ് മാഗി. ലെഡ്, മോണോസോഡിയം ഗ്ലൂട്ടമേറ്റ് എന്നിവയുടെ അളവ് കൂടിയതിനാലാണ് മാഗി നിരോധിച്ചത്.

English summary
One month after the ban of Maggi, instant noodles sales in India have crashed by over 90 per cent to just about Rs 30 crore from Rs 350 crore a month earlier, according to industry estimates.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X