കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രൊഫസര്‍ക്ക് നേരെ ആക്രമണം;ഒടുവില്‍ അറസ്റ്റ്,എല്ലാം ശിവജിയ്ക്ക് വേണ്ടി!! കാരണം ഞെട്ടിയ്ക്കുന്നത്

Google Oneindia Malayalam News

മുംബൈ: പ്രൊഫസര്‍ക്ക് വിദ്യാര്‍ത്ഥികളുടേയും സഹപ്രവര്‍ത്തകരുടേയും മര്‍ദനം. പ്രതിവര്‍ഷം രണ്ട് തവണ ശിവാജിയുടെ ജന്മദിനം ആഘോഷിക്കുന്നതിനെ ചോദ്യം ചെയ്ത സംഭവത്തിലാണ് 38കാരനായ പ്രൊഫസര്‍ സുനില്‍ വാഗ്മെയര്‍
ആക്രമിക്കപ്പെട്ടത്. പോലീസെത്തി കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമിക്കപ്പെട്ടത്. കെഎംസി കോളേജിലെ കൊമേഴ്‌സ് വിഭാഗം പ്രൊഫസറാണ് ആക്രമിക്കപ്പെട്ട സുനില്‍.

സംഭവത്തെ തുടര്‍ന്ന് കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രൊഫസറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോളേജ് പ്രൊഫസര്‍മാരും സഹപ്രവര്‍ത്തകരും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ശിവാജിയുടം ജന്മദിനം വര്‍ഷത്തില്‍ രണ്ട് തവണ ആഘോഷിക്കുന്നതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമിക്കപ്പെട്ടതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നതിന്റെ പിറ്റേ ദിവസമാണ് സഹപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് പ്രൊഫസറെ ആക്രമിക്കുന്നത്. ഗ്രൂപ്പ് അഡ്മിന്‍ വിഷയം ചൂണ്ടിക്കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. മതപരമായ വികാരങ്ങളെ വൃണപ്പെടുത്തിയെന്നാരോപിച്ചായിരുന്നു നടപടി.

arrest-01

ജയിലിലടച്ച പ്രൊഫസറെ പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ ചില സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സൂചനയുണ്ട്. ശിവജിയുടെ യഥാര്‍ത്ഥ ജന്മദിനത്തില്‍ വ്യക്തതയില്ലാത്തതിനെ തുടര്‍ന്നാണ് ഫെബ്രുവരിയിലും മാര്‍ച്ചിലും ജന്മദിനം ആഘോഷിക്കുന്നത്.

English summary
A 38-year-old professor from Khopoli in Raigad district was attacked by students and colleagues before being taken into custody all because he asked why Shivaji's birthday is celebrated twice a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X