കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്ലൂ ഷോട്ട് എടുത്ത കുട്ടികളിൽ കൊവിഡ് ഭീഷണി കുറയും: ലക്ഷണങ്ങളും കുറയുമെന്ന് പഠനം

Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ കുട്ടികളിലെ വൈറസ് ബാധയാണ് ശാസ്ത്രജ്ഞർക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കും ഇടയിൽ ആശങ്കയ്ക്ക് കാരണമാകുന്നത്. കുട്ടികൾ‌ക്ക് വൈറസ് ബാധയേൽക്കാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ടെങ്കിലും, കുട്ടികൾ വൈറസ് ബാധയിൽ നിന്ന് പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നതിന് ഇപ്പോഴും ഉറപ്പില്ല. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച് പനിക്ക് വാക്സിൻ ലഭിക്കുന്ന കുട്ടികൾക്ക് കൊവിഡിന്റെ ലക്ഷണങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടുന്ന് കണ്ടെത്തിയിട്ടുണ്ട്.

കൊവിഡിനിടെ സിനിമാക്കാലം, 25ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞുകൊവിഡിനിടെ സിനിമാക്കാലം, 25ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു

മിസോറി-കൊളംബിയ സർവകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തിൽ യുഎസ് ആസ്ഥാനമായുള്ള പഠനമനുസരിച്ച്, അർക്കൻസാസ് ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 905 കൊവിഡ് ബാധിതരായ കുട്ടികൾക്ക് സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകിയിരുന്നു. വാക്സിൻ ലഭിച്ചതിനെ തുടർന്ന് 29% കുട്ടികൾക്ക് കൊവിഡിന്റെ ലക്ഷണങ്ങൾ വരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ അവകാശപ്പെടുന്നു.

corona4-15844

കൂടാതെ, ഇൻഫ്ലുവൻസ വാക്സിൻ ലഭിച്ച 32% കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും ഗവേഷകരുടെ സംഘം കണ്ടെത്തി. 'വൈറൽ ഇടപെടൽ' എന്ന ജൈവിക പ്രതിഭാസത്തിലൂടെ കുട്ടികൾക്ക് SARs-COV-2 നെ പ്രതിരോധിക്കാനുള്ള രോഗപ്രതിരോധശേഷി ഫ്ലൂ വാക്സിനുകൾ നൽകിയിട്ടുണ്ടെന്ന് വിദഗ്ദ്ധർ വിശ്വസിച്ചു.

ജനസാഗരത്തെ സാക്ഷിയായി മമത ബാനര്‍ജി; ബംഗാളിലെ ബര്‍ദ്വാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

കുട്ടികളിലെ കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ മുതിർന്നവരിലെ ലക്ഷണങ്ങൾക്ക് സമാനമാണെന്ന് യുകെയുടെ നാഷണൽ ഹെൽത്ത് സർവീസസ് പറയുന്നു. പുതിയതോ തുടർച്ചയായതോ ആയ ചുമയും, ഗന്ധവും രുചിയും നഷ്ടപ്പെടുന്നതോ മാറുന്നതോ ആണ് പ്രധാന രോഗലക്ഷണങ്ങൾ. ഇതുകൂടാതെ, ചിലർക്ക് തൊണ്ടവേദന, അല്ലെങ്കിൽ മൂക്കൊലിപ്പ്, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടാകാം.

എന്നിരുന്നാലും, കുട്ടികളിൽ രേഖപ്പെടുത്തിയിരിക്കുന്ന ഒരു പ്രധാന ലക്ഷണമാണ് മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (MIS-C), ഇത് ഹൃദയം, ശ്വാസകോശം, രക്തക്കുഴലുകൾ, വൃക്കകൾ, ദഹനവ്യവസ്ഥ, തലച്ചോറ്, ചർമ്മം അല്ലെങ്കിൽ കണ്ണുകൾ എന്നിവ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ അവയവങ്ങളിൽ കടുത്ത വീക്കവും ഉണ്ടാക്കുന്നുണ്ട്. കൊവിഡ് ബാധിച്ച കുട്ടികളിൽ ഉയർന്ന താപനില, ചർമ്മ ചുണങ്ങ്, വയറുവേദന, വയറിളക്കം, ശ്വാസതടസ്സം തുടങ്ങി വിവിധ ലക്ഷണങ്ങളും കാണപ്പെടാം.

Recommended Video

cmsvideo
Dr Manoj Vellanad about his vaccine experience

English summary
A recent study Flu shots reduce the risk of COVID-19 symptoms in kids
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X