യുക്രൈനിൽ നിന്ന് 182 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ഡൽഹിയിലെത്തി
ഡൽഹി; യുക്രൈനിൽ നിന്ന് 182 ഇന്ത്യൻ യാത്രക്കാരുമായി യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഡൽഹിയിൽ എത്തി. വ്യാഴാഴ്ച രാവിലെ 7:45 ഓടെ യാണ് വിമാനം ഡൽഹിയിൽ ഇറങ്ങിയത്. യാത്രക്കാരിൽ ഏറിയ പങ്കും വിദ്യാർത്ഥികളാണ്. യുക്രൈനിലെ നിലവിലെ പ്രതിസന്ധികൾക്കിടയിൽ, ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ എയർ ഇന്ത്യ ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ ശ്രമം നടത്തിയിരുന്നു.
യാത്രക്കാർ സുരക്ഷിതരായി എത്തിയ വിവരം യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഉദ്യോഗസ്ഥനാണ് വാർത്താ ഏജൻസികളെ അറിയിച്ചത്. ദൗത്യം വിജയിച്ചതിൽ ഏറെ സന്തുഷ്ടരാണെന്നും യുക്രൈൻ ഇന്റർനാഷണൽ എയർലൈൻസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. യാത്രക്കാരെ തിരികെയെത്തിക്കാൻ പ്രത്യേക വിമാനം പ്രവർത്തിപ്പിക്കാൻ അനുവദിച്ചതിന് വിദേശകാര്യ മന്ത്രാലയത്തിനും. ഇന്ത്യയുടെ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും നന്ദി അറിയിക്കുന്നു. എന്ന് യുഐഎയുടെ ഇന്ത്യയിലെ ജിഎസ്എ പ്രതിനിധി അഞ്ജു വാരിയ പറഞ്ഞു. യുഐഎ ടീമിന് ഒപ്പമുള്ള ഇന്ത്യൻ എംബസിയുടെ പിന്തുണയോടെയാണ് രക്ഷാ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധ്യമായതെന്നുെ അഞ്ജു കൂട്ടിച്ചേർത്തു.

ഇന്നലെ വൈകിട്ടോടെ തന്നെ യുക്രൈനിൽ റഷ്യ യുദ്ധം പ്രഖ്യാപിച്ചതായി പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ യുക്രൈനിലുള്ള തങ്ങളുടെ കുട്ടികളെയും ബന്ധുക്കളെയും തിരികെ കൊണ്ടുവരണമെന്ന് ആവശ്യം ഉന്നയിച്ച്. ഇന്ത്യയിലെ നിരവധി മാതാപിതാക്കൾ യുക്രൈനിൻ ആസ്ഥാനമായുള്ള എയർലൈനുകളുമായും എയർ ഇന്ത്യയുമായും മറ്റ് അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
"മാതാപിതാക്കളുടെ ആശങ്കകൾ ഞങ്ങൾ മനസ്സിലാക്കുന്നു, അവിടെ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളെ നാട്ടിലേക്ക് മടങ്ങാൻ എല്ലാ വിധ സഹായങ്ങളും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ നാല് സ്പെഷ്യൽ ഒഴിപ്പിക്കൽ ഫ്ലൈറ്റുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, ചെയ്യാൻ സാധ്യമായ എല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്" അഞ്ജു പറഞ്ഞു.
അതേ സമയം യുക്രൈനിൽ റഷ്യ യുദ്ധം തുടങ്ങിയെന്ന് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു . യുക്രൈൻ തലസ്ഥാനനഗരിയിൽ നിന്ന് സഫോടന ശബ്ദം കേട്ടെന്നും റിപ്പോർട്ടിൽ പറയുന്നു. നഗരത്തിലെ വിവിധ ഇടങ്ങളിൽ സ്‌ഫോടനങ്ങൾ നടന്നതായി സാമൂഹിക മാധ്യമങ്ങൾ വഴി അപ്‌ഡേറ്റുകൾ വരുന്നുണ്ട്. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ശക്തമായി തിരിച്ചടിക്കുമെന്നും ലോകരാജ്യങ്ങളിൽ ഇതിൽ ഇടപെടരുതെന്നും പുടിൻ വ്യക്തമാക്കുന്നു. ആയുധം താഴെ വെച്ച് കീഴടങ്ങണമെന്നും പുടിൻ യുക്രൈൻ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications